ഷംഷാബാദ് രൂപതയുടെ മെത്രാനായി മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ സ്ഥാനമേറ്റു.
ബാലാപുരിലെ ബിഷപ്സ് ഹൗസ് അങ്കണത്തിൽ വെച്ചായിരുന്നു സ്ഥാനാരോഹണ ചടങ്ങുകൾ.
സ്ഥാനാരോഹണ തിരുക്കർമങ്ങൾക്ക് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു.
സ്ഥാനാരോഹണച്ചടങ്ങുകളുടെ ആരംഭത്തിൽ രൂപത ചാൻസലർ ഫാ. മേജോ കോരത്ത് നിയമനപത്രിക വായിച്ചിരുന്നു. സ്ഥാനമേറ്റശേഷം മാർ പ്രിൻസ് ആൻ്റണി വിശുദ്ധ കുർബാന അർപ്പിച്ചു. സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപത മെത്രാപ്പോലീത്തയുമായ മാർ ആൻഡ്രൂസ് താഴത്ത് വചനസന്ദേശം നൽകി. വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന പൊതുസമ്മേളനം മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. ഹൈദരാബാദ് അതിരൂപതാധ്യക്ഷൻ കർദ്ദിനാൾ ഡോ. പൂള ആന്റണി അധ്യക്ഷത വഹിച്ചു.
ഷംഷാബാദ് രൂപത അഡ്മിനിസ്ട്രേറ്റർ മാർ ജോസഫ് കൊല്ലംപറമ്പിൽ സ്വാഗതമാശംസിച്ചു. സഹായമെത്രാൻ മാർ തോമസ് പാടിയത്ത്, മാതൃവേദി റീജണൽ പ്രസിഡന്റ് ഡെല്ലാ ചാക്കോ കാരാത്തറ എന്നിവർ ആശംസകളർപ്പിച്ചു. ഷംഷാബാദ് രൂപതയുടെ വാർഷികപദ്ധതി അനുസരിച്ച് 2025 സാമൂഹികപ്രതിബദ്ധതാവർഷമായി ആചരിക്കുകയാണ്. വർഷാചരണത്തിന്റെ ഉദ്ഘാടനം ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ നിർവഹിച്ചു. സ്ഥാനാരോഹണ സപ്ലിമെൻ്റിൻ്റെ പ്രകാശനം മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു.
ചടങ്ങുകൾക്കു രൂപത അഡ്മിനിസ്ട്രേറ്റർ മാർ ജോസഫ് കൊല്ലംപറമ്പിൽ, സഹായ മെത്രാൻ മാർ തോമസ് പാടിയത്ത്, എപ്പാർക്കിയൽ ജനറൽ കോ-ഓർഡിനേറ്റർ റവ. ഡോ. അബ്രാഹം പാലത്തിങ്കൽ എന്നിവർ നേതൃത്വം നൽകി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group