മൂവാറ്റുപുഴ നിർമലാ കോളേജില്‍ പ്രാർത്ഥനയ്ക്കായി ഇടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പലിനെ മണിക്കൂറുകളോളം തടഞ്ഞുവച്ച വിദ്യാർത്ഥികളുടെ നടപടി തള്ളി മഹല്ല് കമ്മിറ്റി. സംഭവത്തില്‍ തെറ്റുപറ്റിയെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
കോളേജ് അധികൃതരെ ഖേദം അറിയിച്ചതായും ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധത്തില്‍ സമുദായത്തിന് പങ്കില്ലെന്നും കേരളത്തില്‍ നടക്കരുതാത്ത സംഭവമായിപ്പോയെന്നും മഹല്ല് കമ്മിറ്റി പറഞ്ഞു.
നഗരത്തിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികള്‍ കോളജ് മാനേജ്മെൻ്റ്മായി ചർച്ച നടത്തിയാണ് ഖേദപ്രകടനം നടത്തിയത്. കോളേജില്‍ ഉണ്ടായത് അനിഷ്ടകരമായ സംഭവങ്ങളാണ്. പ്രാർത്ഥനയ്ക്കും ആചാരങ്ങള്‍ക്കും നിർദ്ദിഷ്ട രീതികള്‍ ഇസ്ലാം നിർദ്ദേശിച്ചിട്ടുണ്ട്. സമുദായവുമായി ബന്ധപ്പെട്ടവരില്‍ നിന്ന് ചെറിയ തെറ്റുണ്ടായാല്‍ പോലും അത് മുതലെടുക്കാൻ കുബുദ്ധികള്‍ ശ്രമിക്കുമെന്ന് ഓർക്കണമെന്നും മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group