കര്‍ഷക സമരത്തിന്റെ ഭാവി തീരുമാനിക്കുന്ന നിര്‍ണായക യോഗം ഇന്ന്

കേന്ദ്ര സർക്കാറിന്റെ കാർഷിക നയങ്ങള്‍ക്കെതിരായ കർഷക സമരത്തിന്റെ ഭാവി തീരുമാനിക്കുന്ന നിർണായക യോഗം ഇന്ന്.

സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗത്തിന്റെ അധ്യക്ഷതയിലാണ് യോഗം. ഈ മാസം 29 വരെ ഡല്‍ഹി ചലോ മാർച്ചുമായി മുന്നോട്ട് പോകില്ലെന്നാണ് കർഷക സംഘടനകളുടെ തീരുമാനം. എന്നാല്‍ 21ാം തിയ്യതി പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ശുഭ്കരണ്‍ സിംഗിന്റെ ഘാതകരെ പിടികൂടാൻ ഇപ്പോഴും പഞ്ചാബ് പൊലീസ് ശ്രമിക്കുന്നില്ലെന്നാണ് കർഷക സംഘടനകളുടെ ആരോപണം. കൊലപാതകത്തില്‍ ഇനിയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതില്‍ കർഷക സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്.

പഞ്ചാബ് -ഹരിയാന അതിർത്തിയില്‍ തുടരുന്ന ഡല്‍ഹി ചലോ മാർച്ചിന്റെ ഭാവി നിർണയിക്കാനാണ് ഇന്നത്തെ യോഗം. സംയുക്ത കിസാൻ മോർച്ച രൂപീകരിച്ച ആറംഗ സമിതിയുമായി സഹകരിക്കുന്ന കാര്യത്തിലും ഇന്ന് ധാരണ ഉണ്ടായേക്കും. പഞ്ചാബ് സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ കൂടുതല്‍ സമര പരിപാടികള്‍ ആസൂത്രണം ചെയ്യാനാണ് കർഷകരുടെ നീക്കം. ദേശീയപാതകളില്‍ പ്രതിഷേധ സൂചകമായി ഇന്നലെ കർഷകർ നടത്തിയ ട്രാക്ടർ റാലി വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m