വിശ്വാസതീക്ഷ്ണതയില്‍ കുടുംബാംഗങ്ങളെ മുന്നോട്ടു നയിക്കുന്നതില്‍ മാതാക്കളുടെ സമര്‍പ്പണ ജീവിതം വലിയ പങ്ക് വഹിക്കുന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ ജോസ് പുളിക്കല്‍.
പൊടിമറ്റം സെന്റ് മേരീസ് ഇടവക പ്രഖ്യാപന സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടന്ന മാതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ പുളിക്കല്‍. ആഴത്തിലുള്ള കുടുംബ ബന്ധങ്ങളുടെ അടിസ്ഥാനം മാതാക്കളുടെ നന്മജീവിതവും പ്രാര്‍ത്ഥനാരൂപിയും ഉള്‍ക്കാഴ്ചകളുമാണ്. കുടുംബങ്ങളില്‍ ശാന്തിയും സമാധാനവും പുലരുമ്പോള്‍ സമൂഹത്തിലൊന്നാകെയും ലോകമെമ്പാടും മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെടും. സമൂഹത്തിന്റെ സമഗ്ര മാറ്റങ്ങളുടെ തുടക്കം കുടുംബങ്ങളില്‍ നിന്നായതുകൊണ്ടുതന്നെ മാതാക്കളുടെ കടമയും ഉത്തരവാദിത്വവും വളരെയേറെയാണ്. ജൂബിലിയോടനുബന്ധിച്ച് മാതൃവേദി നടപ്പിലാക്കുന്ന വിവിധങ്ങളായ സാമൂഹ്യ സേവന ജീവകാരുണ്യ പദ്ധതികള്‍ വലിയ മാതൃകയും അഭിനന്ദനാര്‍ഹവുമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group