മുനമ്പം ഭൂമി തർക്കം ഉടൻ പരിഹരിക്കണം: കത്തോലിക്കാ കോൺഗ്രസ്‌ വനിതാ കൗൺസിൽ

പാലാ : മുനമ്പം നിവാസികൾ പണം കൊടുത്തു വാങ്ങി കരമടച്ചു ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഭൂമി ഒരു സുപ്രഭാതത്തിൽ തങ്ങളുടേതാണ് എന്ന് പറഞ്ഞു വഖഫ് ബോർഡ് വന്നാൽ അത് അംഗീകരിക്കാൻ സാധിക്കില്ല. സർക്കാർ ഇടപെട്ട് എത്രയും വേഗം ഇത് മുനമ്പം നിവാസികൾക്ക് കൊടുക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ്‌ വനിതാ കൗൺസിൽ ആവശ്യപ്പെട്ടു.

ഒരു ജനാധിപത്യ രാജ്യത്ത് ഇത് അപകടകരമായ സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. എത്രയും വേഗം ഇതിനു പരിഹാരം കാണണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്‌തു കൊണ്ട് രൂപതാ ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.

രൂപതാ പ്രസിഡന്റ് എമ്മാനുവൽ നിധിരി അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്ലോബൽ പ്രിസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബൽ സെക്രട്ടറി ശ്രീമതി ആൻസമ്മ സാബു, ലിബി മണിമല, ബെല്ലാ സിബി, റൈബി രാജേഷ് മണിമല, ലൈസമ്മ ജോർജ് പുളിങ്കാട്, ഗീത ഫ്രാൻസിസ്, സുജാ ജോസഫ്, മോളി തോമസ്, മേരി ജോസ്, ജോസ് വട്ടുകുളം, ജോയി കണിപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group