കുടുംബങ്ങളിൽ പരസ്പര സംവാദം ഉറപ്പാക്കണം : ഫ്രാൻസിസ് മാർപാപ്പാ

കുടുംബത്തിന്റെ നിലനിൽപ്പിനും സുസ്ഥിതിക്കും കുടുംബങ്ങളിൽ പരസ്പരസംവാദം പ്രോത്സാഹിപ്പിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ. കുടുംബങ്ങളിലെ സിനഡാത്മകതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നൽകിയ ഹ്രസ്വമായ ഒരു വീഡിയോ സന്ദേശത്തിലാണ്, കുടുംബാംഗങ്ങൾ തമ്മിലുള്ള പരസ്പര സംഭാഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.

ഭിന്നാഭിപ്രായങ്ങളും വിയോജിപ്പുകളും ഉള്ളപ്പോഴും കുടുംബാംഗങ്ങൾ തമ്മിലുള്ള സംഭാഷണം തുടരുന്നത് കുടുംബത്തിന്റെ നിലനിൽപ്പിനുതന്നെ പ്രധാനപ്പെട്ടതാണെന്ന്“ പാപ്പാ ഉദ്‌ബോധിപ്പിച്ചു. “പരസ്പരസംവാദങ്ങളില്ലാത്ത കുടുംബം മരിച്ച കുടുംബമാണെന്ന്” പാപ്പാ അഭിപ്രായപ്പെട്ടു. കുടുംബങ്ങൾക്ക് അനുഗ്രഹാശംസകൾ നേർന്ന പാപ്പാ, തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ ഏവരോടും അഭ്യർത്ഥിച്ചു.

ലോകമെമ്പാടും വ്യക്തിബന്ധങ്ങളും കുടുംബങ്ങളും പ്രതിസന്ധികളിലൂടെയും മൂല്യച്യുതിയിലൂടെയും കടന്നുപോകുന്ന അവസരത്തിലാണ്, ആരോഗ്യപരമായ കുടുംബബന്ധങ്ങൾ വളർത്തിയെടുക്കുന്നതിലും കുടുംബങ്ങൾ ശക്തിപ്പെടുത്തുന്നതിലും പരസ്പരസംവാദങ്ങൾക്കും പങ്കുവയ്ക്കലുകൾക്കുമുള്ള പ്രാധാന്യം പാപ്പാ എടുത്തു കാട്ടിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m