യുദ്ധത്തെ പ്രോത്സാഹിപ്പിക്കാൻ ദൈവത്തിൽ വിശ്വസിക്കുന്നവർക്കാകില്ല : ഫ്രാൻസിസ് മാർപാപ്പ

ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് യുദ്ധത്തെ നിരാകരിക്കാതിരിക്കാൻ കഴിയില്ലെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.

സാമൂഹ്യമാധ്യമമായ എക്സ്-ട്വിറ്ററിൽ ഏപ്രിൽ പതിനെട്ടിന് കുറിച്ച സന്ദേശത്തിലൂടെയാണ് സമാധാനം ഇല്ലാതാക്കുന്ന യുദ്ധത്തിനെതിരെ പാപ്പാ ശബ്ദമുയർത്തിയത്.

“ദൈവം സമാധാനമാണ്, അവൻ സമാധാനം ആഗ്രഹിക്കുന്നു. സംഘർഷങ്ങളെ വഷളാക്കുന്ന യുദ്ധങ്ങളെ, ദൈവത്തിൽ വിശ്വസിക്കുന്നവർ നിരാകരിക്കണം.
യുദ്ധം എപ്പോഴും ഒരു പരാജയം മാത്രമാണ്. ലക്ഷ്യമില്ലാത്ത ഒരു വഴിയാണത്. അത് ഒരു ചക്രവാളങ്ങളും തുറക്കുന്നില്ലെന്ന് മാത്രമല്ല, പ്രതീക്ഷകളെ ഇല്ലാതാക്കുകയും ചെയ്യുന്നു” പാപ്പാ കുറിച്ചു. സമാധാനം എന്ന ഹാഷ്ടാഗോയോടെയായിരുന്നു പാപ്പായുടെ സന്ദേശം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group