വിശുദ്ധ നാട്ടിൽ സമാധാന സംസ്ഥാപനത്തിന് ചർച്ചകൾ അനിവാര്യം : ജെറുസലേമിന്റെ ലത്തീൻ പാത്രിയർക്കീസ്

ഇരുനൂറു ദിവസങ്ങളായി തുടരുന്ന യുദ്ധം മധ്യ പൂർവേഷ്യയിൽ ഏറെ ദുരിതങ്ങൾ അവശേഷിപ്പിക്കുന്ന അവസരത്തിൽ സമാധാനം പുനസ്ഥാപിക്കുവാൻ വിട്ടുവീഴ്ചകളും, സംഭാഷണങ്ങളും ഏറെ ആവശ്യമെന്ന് ജെറുസലേമിന്റെ ലത്തീൻ പാത്രിയർക്കീസ് കർദിനാൾ പിയർ ബത്തിസ്ത്ത പിറ്റ്സബല്ല, പറഞ്ഞു.ഒപ്പം ദ്വി-രാഷ്ട്ര നിർമാണം മാത്രമാണ് ശാശ്വത പരിഹാരമാർഗമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇന്ന് അനുഭവിക്കുന്ന യുദ്ധത്തിന്റെ ഏറ്റവും പ്രധാന കാരണം സ്വാർത്ഥതയാണെന്നും, അതിനു പകരം നാമെല്ലാവരും ഒരു സമൂഹമാണെന്നുള്ള കൂട്ടായ്മയുടെ ചിന്തയാകണം നമ്മെ ഭരിക്കേണ്ടതെന്നും കർദിനാൾ ഓർമ്മപ്പെടുത്തി.

ക്രൈസ്തവർ എന്ന നിലയിൽ സുവിശേഷത്താൽ നയിക്കപ്പെടുന്ന ഒരു ജീവിതശൈലിക്ക് നാം ഉടമകളായിരിക്കണമെന്നും, പുനരുത്ഥാനത്തിൻ്റെ അനുഭവത്തെ അടിസ്ഥാനമാക്കിയുള്ള പ്രത്യാശയാണ് നമ്മുടെ വിശ്വാസമെന്നും അദ്ദേഹം അടിവരയിട്ടു.

യുദ്ധാവസരത്തിൽ , ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾക്ക് ലഭിച്ച വലിയ സ്വീകാര്യതയും കർദിനാൾ അനുസ്മരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group