കണ്ണൂർ രൂപതയുടെ സഹായമെത്രാനായി മോൺസിഞ്ഞോർ ഡോ. ഡെന്നിസ് കുറുപ്പശ്ശേരിയെ ഫ്രാൻസിസ് പാപ്പ നിയമിച്ചു.
നിയമനവാർത്ത വത്തിക്കാനിലും തൽസമയം കണ്ണൂർ രൂപത ആസ്ഥാന മന്ദിരത്തിലും അറിയിച്ചു. ‘രൂപതയ്ക്കു ദൈവം കരുതലോടെ തന്ന രജതജൂബിലി സമ്മാനമാണ് നിയമനം’ – പാപ്പയുടെ രേഖ വായിച്ചു കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല വിശദീകരിച്ചു.
അന്തർദേശിയതലത്തിൽ വിവിധ രാജ്യങ്ങളിലെ പ്രവർത്തനപരിചയം കണ്ണൂരിന്റെ വളർച്ചയ്ക്ക് അനുഗ്രഹമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വത്തിക്കാന്റെ, മാൾട്ടയിലെ നയതന്ത്ര കാര്യാലയത്തിൽ പേപ്പൽ പ്രതിനിധിയുടെ ഫസ്റ്റ് അസിസ്റ്റന്റ്റ് ആയി സേവനം ചെയ്തുവരവെയാണ് കണ്ണൂരിലെ സഹായമെത്രാനായി ഡോ. ഡെന്നിസിന്റെ നിയമനം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group