പിഎസ്‌സിയില്‍ രജിസ്‌ട്രേഷൻ നടത്തിയ ഉദ്യോഗാർത്ഥികള്‍ക്ക് പ്രൊഫൈല്‍ ലോഗിൻ ചെയ്യാൻ ഇനിമുതല്‍ പുതിയ സംവിധാനം.
യൂസർ ഐഡി, പാസ്‌വേഡ് എന്നിവയ്ക്ക് പുറമേ ഒടിപി സംവിധാനവും ജൂലായ് ഒന്ന് മുതല്‍ ഏർപ്പെടുത്തും.
രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈല്‍ നമ്ബർ, ഇമെയില്‍ എന്നിവയിലേക്കാണ് ഒടിപി ലഭിക്കുക. ഉദ്യോഗാർത്ഥികള്‍ നിലവില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്ബർ, ഇമെയില്‍ എന്നിവ പ്രൊഫൈലില്‍ അപ്‌ഡേറ്റ് ചെയ്യണം. ആറു മാസം കൂടുമ്പോള്‍ പാസ്‌വേഡ് പുതുക്കുകയും വേണം.
വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (നേരിട്ടുള്ള നിയമനം, എൻസിഎ,തസ്തിക മാറ്റം മുഖേന), ഫോറസ്റ്റ് ഡ്രൈവർ തസ്തികകളിലേക്ക് 31 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലായി നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥ കാരണം മാറ്റി വച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനസ്‌തേഷ്യോളജി (കാറ്റഗറി നമ്ബർ 343/2023) തസ്തികയിലേക്ക് ജൂണ്‍ ഒന്നിന് രാവിലെ 10.30 ന് പിഎസ്സി ആസ്ഥാന ഓഫീസില്‍ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറല്‍ മെഡിസിൻ (കാറ്റഗറി നമ്ബർ 344/2023) തസ്തികയുടെ ചുരുക്ക പട്ടികയിലുള്‍പ്പെട്ടവർക്ക് ജൂണ്‍ മൂന്നിന് രാവിലെ 10.30 മുതല്‍ പിഎസ്സി ആസ്ഥാന ഓഫീസില്‍ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. കെല്‍പാം ഫിനാൻസ് മാനേജർ (കാറ്റഗറി നമ്ബർ 161/2022) തസ്തികയുടെ ചുരുക്ക പട്ടികയിലുള്‍പ്പെട്ടവർക്കും, .മില്‍മയില്‍ ജൂനിയർ അസിസ്റ്റന്റ് (പാർട്ട് 1, 2) (ജനറല്‍, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്ബർ 467/2021, 468/2021) തസ്തികയുടെ ചുരുക്ക പട്ടികയിലുള്‍പ്പെട്ടവർക്കും ജൂണ്‍ 3 ന് പിഎസ്സി ആസ്ഥാന ഓഫീസില്‍ സർട്ടിഫിക്കറ്റ് പരിശോധന നടത്തും
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group