മേഘാലയിലെ ജൊവായി രൂപതക്ക് പുതിയ മെത്രാനെ ഫ്രാൻസിസ് മാർപാപ്പാ നിയമിച്ചു.
രൂപതയുടെ അഡ്മിനിസ്ട്രേറ്റർ ആയി 2021 മുതൽ സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഫാ. ഫെർഡിനാൻറ് ദ്ക്കാറണ് നിയുക്ത മെത്രാൻ.
ജൊവായി രൂപതയിലെ ലോംഗ്കലുഹാ എന്ന സ്ഥലത്ത് 1962 ഫെബ്രുവരി 26-ന് ആയിരുന്നു നിയുക്ത മെത്രാൻ ഫെർഡിനാൻറ് ദ്ക്കാറിൻറെ ജനനം.1994 ജനുവരി 23-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം, ഷില്ലോംങിലെ മൈനർ സെമിനാരിയിൽ പഠനവിഭാഗ മേധാവി, നാംദോംഗിൽ സഹവികാരി, ഉമ്മുലോംഗിൽ സഹവികാരി, വികാരി, ജോവായി രൂപതയുടെ പ്രൊക്കുറേറ്റർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group