സ്റ്റാർട്ട്‌ അപ്പുകള്‍ക്ക് പുതിയ പദ്ധതി; തദ്ദേശ സ്ഥാപനങ്ങളില്‍ സംരംഭക സഭ സംഘടിപ്പിക്കും : മന്ത്രി പി രാജീവ്

സ്റ്റാർട്ട് അപ്പുകള്‍ക്ക് പുതിയ പദ്ധതി രൂപീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കെ എസ് ഐ ഡി സിയുടെ നേതൃത്വത്തില്‍ സ്റ്റാർട്ട് അപ്പുകള്‍ക്ക് മികച്ച നേട്ടമാണ് ഉണ്ടാകുന്നത്.

വിദ്യാർത്ഥികള്‍ക്കായി സ്റ്റാർട്ട് അപ്പുകള്‍ പ്രവർത്തിക്കുന്നു. കെ ടി യു പുതുക്കിയ സിലബസിലും സംരംഭകത്വത്തിന് പ്രാധാന്യം നല്‍കുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ സംരംഭക സഭ സംഘടിപ്പിക്കും. വ്യവസായ വകുപ്പും തദ്ദേശ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇതിനുപുറമെ ഉല്‍പ്പന്നങ്ങള്‍ക്ക് കേരള ബ്രാൻഡ് രൂപീകരിക്കും. കേരള ബ്രാൻഡ് എന്ന പേരില്‍ ഒരു ബ്രാൻഡ് ഉടൻ ഉണ്ടാകും. ആദ്യ ഘട്ടത്തില്‍ വെളിച്ചെണ്ണക്ക് ബ്രാൻഡിംഗ് ഏർപ്പെടുത്തും. പിന്നാലെ മറ്റ് ഉല്‍പ്പന്നങ്ങളെയും ഉള്‍പ്പെടുത്തും. മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കും. മാനദണ്ഡമനുസരിച്ച്‌ ഉല്‍പ്പന്നങ്ങള്‍ക്ക് കേരളത്തിൻറെ നന്മ ബ്രാൻഡ് നല്‍കുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group