എല്ലാ ജനങ്ങൾക്കും വാക്സിനേഷൻ സൗകര്യമൊരുക്കണം : കെസിബിസി

കൊച്ചി: വാക്സിൻ ലഭ്യത ഉറപ്പുവരുത്തി എല്ലാ വിഭാഗം ജനങ്ങൾക്കും വാക്സിനേഷനു സർക്കാർ സൗകര്യം ഒരുക്കണമെന്നു കെസിബിസി വർഷകാല സമ്മേളനം ആവശ്യപ്പെട്ടു. സ്വാശ്ര യകോളജുകളുമായി ബന്ധപ്പെട്ട ഓർഡിനൻസ് നിയമമാക്കുന്നതിനുമുമ്പ് ആശങ്കകൾ ദൂരീകരി ക്കണം. എല്ലാ ന്യൂനപക്ഷങ്ങളെയും തുല്യരായി കണ്ട് അർഹമായ അവകാശങ്ങൾ നൽകുന്നതി നു നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും പുറപ്പെടുവിച്ച പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മലയോര മേഖലകളെ സാരമായി ബാധിക്കുന്ന 1964ലെയും 1993ലെയും ഭൂപതിവു ചട്ടങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കണമെന്നും കെസിബിസി സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ മുന്നു ദിവസങ്ങളിലായി ഓൺലൈൻ പ്ലാറ്റ്ഫോമിലാണു സമ്മേളനം നടന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group