ആഘോഷമായ വിശുദ്ധ കുർബാനയോടെയും നൊവേനയോടെയുo ആരംഭിച്ച തിരുകർമ്മങ്ങൾക്ക് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മുഖ്യ കാർമികത്വo വഹിച്ചു.
2024 ഏപ്രിൽ 9-ാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 5.30 മണിയോടെ നൂറുകണക്കിന് വിശ്വാസികളെ സാക്ഷി നിർത്തിയായിരുന്നു തിരുകർമ്മങ്ങൾ നടന്നത്. തുടർന്ന് നടന്ന സ്നേഹവിരുന്നിലും വിശ്വാസികൾ പങ്കെടുത്തു.
വിശുദ്ധ ഔസേപ്പിതാവിനോടുള്ള ഭക്തി തിരുസഭയിൽ കൂടുതൽ ശക്തി പ്രാപിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, തിരുസഭയുടെ സംരക്ഷകനായ വിശുദ്ധ ഔസേപ്പിതാവിന്റെ മാധ്യസ്ഥം നമ്മളുടെ കുടുംബങ്ങളിൽ തിന്മയുടെ പ്രലോഭനങ്ങളെ ചെറുക്കുവാൻ സഹായിക്കുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m