സ്വാതന്ത്ര്യസംരക്ഷണത്തിനുള്ള പുരസ്കാരം നിക്കരാഗ്വൻ ബിഷപ്പ് അൽവാരസിന്

സ്വാതന്ത്ര്യസംരക്ഷണത്തിനുള്ള ഈ വർഷത്തെ ‘ഓസ്വാൾഡോ പേ അവാർഡ്’ നിക്കരാഗ്വൻ ബിഷപ്പ് റൊളാൻഡോ അൽവാരസിന്.

ലോകമെമ്പാടുമുള്ള ജനാധിപത്യം, മനുഷ്യാവകാശങ്ങൾ, സ്വാതന്ത്ര്യം എന്നിവയുടെ സംരക്ഷണത്തിനായി വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ വർഷംതോറും നൽകിവരുന്ന പുരസ്കാരമാണിത്.

നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടക്രൂരതയെത്തുടർന്ന് ജനാധിപത്യത്തിനും രാജ്യത്തെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുംവേണ്ടിയുള്ള അശ്രാന്തപരിശ്രമത്തിനാണ് ബിഷപ്പ് അൽവാരസിന് അവാർഡ് ലഭിച്ചത്.

2023 ഫെബ്രുവരിയിൽ, രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ബിഷപ്പിനെ നിക്കരാഗ്വൻ ഭരണകൂടം 26 വർഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. എങ്കിലും 2024 ജനുവരിയിൽ വത്തിക്കാന്റെ ഇടപെടലുകളെതുടർന്ന് ബിഷപ്പ് അൽവാരെസിനെയും മറ്റൊരു ബിഷപ്പിനെയും 15 വൈദികരെയും രണ്ട് വൈദികാർഥികളെയും വിട്ടയച്ചു. അവരെയെല്ലാം വത്തിക്കാനിലേക്കു നാടുകടത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group