ഓണം പ്രമാണിച്ച് ആഗസ്റ്റ് മാസത്തെ റേഷനോടൊപ്പം സർക്കാർ അനുവദിച്ചിട്ടുള്ള സ്പെഷ്യൽ അരിയുടെ വിതരണം ആഗസ്റ്റ് 11ാം തീയതി മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി ആർ അനിൽ അറിയിച്ചു.
വെള്ള, നീല കാർഡുടമകൾക്ക് 5 കിലോ വീതം സ്പെഷ്യൽ പുഴുക്കലരി 10.90 രൂപ നിരക്കിൽ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, ഇത്തവണ 1500 ഓണച്ചന്തകളാണ് ആരംഭിക്കുന്നത്. 13 ഇനങ്ങളായിരിക്കും സർക്കാർ സബ്സിഡിയോടെ ചന്തയിലൂടെ നൽകുക. 15 ലക്ഷം കുടുംബങ്ങൾക്ക് സഹകരണ ഓണം വിപണിയിലൂടെ നേരിട്ട് പ്രയോജനം ലഭിക്കുമെന്നും 80 ശതമാനത്തോളം സാധനങ്ങൾ ഇതിനായി എത്തിയെന്നും പൊതുമാർക്കറ്റിനെക്കാൾ 30 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ഓണം വിപണിയിൽ നിന്ന് ജനങ്ങൾക്ക് സാധനങ്ങൾ നൽകുമെന്നും കൺസ്യൂമർ ഫെഡ് ചെയർമാൻ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group