പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തിൽ വന്നു കഴിഞ്ഞാൽ അസാധ്യമായത് എല്ലാം സാധ്യമാകും.

നബുക്കദ്‌നേസര്‍ രാജാവിന്റെ ഭരണ കാലട്ടത്തിൽ ബാബിലോൺ മതത്തിന്റെ ആചാരങ്ങൾ ആണ് ആ രാജ്യത്ത് നില കൊണ്ടിരിക്കുന്നത്. നബുക്കദ്‌നേസര്‍ രാജാവിന് ഉറക്കത്തിൽ പല ദർശനങ്ങളും ലഭിക്കുമായിരുന്നു എന്നാൽ ബാബിലോൺ മതത്തിൽ പെട്ട ജ്ഞാനികൾക്ക് പലപോഴും രാജാവിന്റെ ദർശനങ്ങളെ വ്യാഖ്യാനിക്കാൻ കഴിഞ്ഞില്ല. എന്നാൽ രാജാവിന്റെ ദർശനങ്ങളെ പലപ്പോഴും വ്യാഖ്യാനിക്കുന്നത് ദാനീയേൽ പ്രവാചകൻ ആയിരുന്നു. നബുക്കദ്‌നേസര്‍ രാജാവ് ചിന്തിച്ചത് ദാനിയേലിന് തന്റെ സ്വപ്നങ്ങളെ വ്യാഖ്യാനിക്കാൻ സാധിക്കുന്നത് ദാനീയേൽ സത്യ ദൈവത്തെ ആരാധിക്കുന്നത് കൊണ്ട് പരിശുദ്ധ ദേവൻമാരുടെ ആൽമാവ് അവനിൽ കുടികൊള്ളുന്നു എന്നത് കൊണ്ട് ആയിരുന്നു.

പഴയനിയമത്തിൽ പരിശുദ്ധ ദേവൻമാരുടെ ആത്മാവ് എന്ന് പറയുന്നത് പുതിയ നിയമത്തിൽ പറയുന്ന പരിശുദ്ധാത്മാവാണ് പഴയനിയമത്തിൽ ദൈവത്തിൻറെ പ്രവാചകന്മാരിൽ മാത്രമായിരുന്നു ദൈവത്തിൻറെ പരിശുദ്ധാത്മാവ് പ്രവർത്തിചിരുന്നത് എന്നാൽ പുതിയ നിയമത്തിൽ ദൈവം എല്ലാവർക്കും ദാനമായി പരിശുദ്ധാത്മാവിനെ നൽകുന്നു. പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തിൽ വന്നു കഴിഞ്ഞാൽ അസാധ്യമായത് എല്ലാം സാധ്യമാകും.

അബ്രാഹം മുതലുള്ള സകലപൂര്‍വ്വികരോടുമുള്ള ദൈവത്തിന്‍റെ വാഗ്ദാനം നിറവേറ്റിയത് പരിശുദ്ധാത്മാവാണ്. പ്രവാചകന്മാരിലൂടെ കാലാകാലങ്ങളില്‍ ദൈവികസന്ദേശം ദൈവജനത്തിനു നല്‍കിയതും പരിശുദ്ധാത്മാവാണ്. ചുരുക്കത്തില്‍ പന്തക്കുസ്താദിനത്തില്‍ മാത്രം രംഗപ്രവേശം ചെയ്ത ദൈവമല്ല പരിശുദ്ധാത്മാവ്. രക്ഷാകര ചരിത്രത്തിലുടനീളം അവിടുത്തെ നിറഞ്ഞ സാന്നിധ്യമുണ്ടായിരുന്നു. യേശുവിന്റെ ജനന, മരണ, ഉത്ഥാന സമയങ്ങളിൽ പരിശുദ്ധാത്മാവ് എങ്ങനെ പ്രവർത്തിച്ചോ അങ്ങനെതന്നെയാണ് ഇന്നും പ്രവർത്തിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group