യുദ്ധം കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളെ ഇല്ലാതാക്കുന്നു: ഫ്രാൻസിസ് മാർപാപ്പാ

യുദ്ധത്തിന്റെ തീവ്രതയെക്കുറിച്ച് ആഴത്തിലുള്ള തന്റെ ആശങ്കകൾ പങ്കുവെച്ച് ഫ്രാൻസിസ് മാർപാപ്പാ.ഇറ്റാലിയൻ ടിവി പ്രോഗ്രാമായ “Che tempo che fa” എന്ന പരിപാടിയിലെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൈനിക നടപടികളുമായി ബന്ധപ്പെട്ട അപകടസാധ്യതകളെ ഊന്നിപ്പറഞ്ഞുകൊണ്ട്, ലോകത്ത് വർദ്ധിച്ചു വരുന്ന സംഘർഷത്തെക്കുറിച്ചുള്ള തന്റെ ഭയം ഫ്രാൻസിസ് പാപ്പാ പ്രകടിപ്പിച്ചു. യുദ്ധത്തിന്റെ ഭീകരതയെ അപലപിച്ച പാപ്പാ, “സമാധാനം ഉണ്ടാക്കുന്നത് സാഹസപരമായ ശരിയാണ്, എന്നാൽ യുദ്ധം അതിനേക്കാൾ സാഹസമാണ്.” എന്ന് ഊന്നിപ്പറഞ്ഞു. യുക്രെയ്നിൽ നിന്നുള്ള കുട്ടികളുടെ പ്രതിനിധി സംഘവുമായി കഴിഞ്ഞ ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും പാപ്പാ സംസാരിച്ചു. സംഘർഷത്തിന്റെ ആഘാതത്തിൽ പുഞ്ചിരിക്കാനുള്ള കഴിവ് നഷ്ടപ്പെടുത്തുന്ന യുദ്ധം കുട്ടികളിൽ ചെലുത്തുന്ന സ്വാധീനത്തെ ചൂണ്ടിക്കാട്ടി പാപ്പാ പറഞ്ഞു, “അവരിൽ ആരും പുഞ്ചിരിച്ചില്ല. കുട്ടികൾ സ്വയമേവ പുഞ്ചിരിക്കുന്നവരാണ്; ഞാൻ അവർക്ക് ചോക്ലേറ്റ് കൊടുത്തു, അവർ പുഞ്ചിരിച്ചില്ല. എങ്ങനെ പുഞ്ചിരിക്കണമെന്ന് അവർ മറന്നു, ഒരു കുട്ടി എങ്ങനെ പുഞ്ചിരിക്കണമെന്ന് മറക്കുന്നത് കുറ്റകരമാണ്. ഇതാണ് യുദ്ധം ചെയ്യുന്നത്” എന്ന് പറഞ്ഞ പാപ്പാ യുദ്ധം കുഞ്ഞുങ്ങൾ സ്വപ്നം കാണുന്നത് തടയുന്നുവെന്ന് പങ്കുവച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group