മതാധ്യാപകർക്കുള്ള ട്രെയിനിംഗ് സംഘടിപ്പിച്ചു

പതിനൊന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്ന അധ്യാപകർക്കായി സീറോ-മലബാർ സഭയുടെ വിശ്വാസപരിശീലന കമ്മീഷൻ ട്രെയിനിംഗ് നടത്തി.

സീറോ- മലബാർ സഭയുടെ ചാൻസിലർ റവ. ഡോ. അബ്രഹാം കാവിൽപുരയിടത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ക്രിസ്തുകേന്ദ്രീകൃതവും സഭാകേന്ദ്രീകൃതവും സമഗ്രവുമായ ഒരു വിശ്വാസ പരിശീലനത്തിന്റെ പ്രസക്തി വർദ്ധിച്ചു വരികയാണെന്ന് അദ്ദേഹം എല്ലാവരേയും ഓർമ്മിപ്പിച്ചു.

പ്രസ്തുത സമ്മേളനത്തിൽ പതിനൊന്നാം ക്ലാസ്സിന്റെ അധ്യാപകസഹായി ബഹു. ജെയിംസ് ചക്യാത്ത് അച്ചന് നൽകി പ്രകാശന കർമ്മം നടത്തി.

സമ്മേളനത്തിന് സി.ഹർഷ പ്രാർത്ഥനാഗാനവും, കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത് സ്വാഗതവും സി. ജിൻസി ചാക്കോ എം എസ് എം ഐ നന്ദിയും അർപ്പിച്ചു. ഓരോ രൂപതകളിൽ നിന്നുള്ള പ്രതിനിധികളായി 60 പേർ സമ്മേളനത്തിൽ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m