നിരായുധീകരണമാണ് സമാധാനത്തിന്റെ അടിസ്ഥാനം : മാർപാപ്പാ

ആയുധങ്ങളുടെ നിർമ്മാണവും, ഉപയോഗവും ഉയർത്തുന്ന ഭീഷണികളെ എടുത്തു പറഞ്ഞു കൊണ്ട് ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടമാടുന്ന യുദ്ധങ്ങളും, അതിനാൽ സൃഷ്ടിക്കപ്പെടുന്ന അരക്ഷിതാവസ്ഥയും ഫ്രാൻസിസ് പാപ്പാ നിരന്തരം പങ്കുവയ്ക്കുന്ന ആകുലതകളാണ്. യുദ്ധങ്ങൾ അവസാനിക്കണമെങ്കിൽ നിരായുധീകരണം സാധ്യമാകണമെന്നും, ആയുധങ്ങളുടെ നിർമാണം അവസാനിപ്പിച്ചാൽ മാത്രമേ സമാധാനം സംസ്ഥാപിക്കുവാൻ സാധിക്കുകയുള്ളൂ എന്നും അടിവരയിട്ടു പറഞ്ഞുകൊണ്ടാണ് ട്വിറ്ററിൽ മാർപാപ്പ സന്ദേശം പങ്കുവെച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m