പാരീസിൽ നടന്ന ഒളിമ്പിക്‌സിനായി നിർമ്മിച്ച മണി ഇനി ലോകത്തിലെ വലിയ ചരിത്രപ്രാധാന്യമുള്ള കത്തീഡ്രലുകളിലൊന്നായ നോട്രെ ഡാം കത്തീഡ്രലിൽ മുഴങ്ങും.
ഡിസംബറിൽ നോട്രെ ഡാം കത്തീഡ്രൽ വീണ്ടും തുറക്കുമ്പോൾ വിശുദ്ധ കുർബാന സമയത്തണ് അതേ മണി വീണ്ടും മുഴങ്ങുക .
ഫ്രാൻസിലെ ഏറ്റവും വലിയ പള്ളികൾക്കും കത്തീഡ്രലുകൾക്കും, പ്രത്യേകിച്ച് ഒളിമ്പിക് ഗെയിംസിനുവേണ്ടിയുള്ള മണികൾ നിർമ്മിക്കുന്ന കോർണിലി ഹവാർഡ് ഫൗണ്ടറിയാണ് 1,103 പൗണ്ട് ഭാരമുള്ള ഈ മണി നിർമ്മിച്ചത്. നോർമണ്ടിയിലെ വില്ലെഡിയു-ലെസ്-പോയൽസ് എന്ന ചെറിയ ഫ്രഞ്ച് കമ്മ്യൂണിലാണ് ഫൗണ്ടറി സ്ഥിതിചെയ്യുന്നത്. 2013-ൽ, കോർണിലി ഹാവാർഡ് ഫൗണ്ടറി അതിന്റെ 850-ാം വാർഷികത്തോടനുബന്ധിച്ച് നോട്രെ ഡാമിനായി പുതിയ ഒമ്പതു മണികൾ നിർമ്മിച്ചു. 2019 ഏപ്രിൽ 15-ന് നോട്രെ ഡാമിലുണ്ടായ തീപിടിത്തത്തിൽ കേടുപാടുകൾ സംഭവിച്ച ഈ ഒമ്പതു മണികളിൽ എട്ടെണ്ണം പുനഃസ്ഥാപിച്ചത് ഈ ഫൗണ്ടറിതന്നെയാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group