ജസ്റ്റിസ് ബെഞ്ചമിൻ കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുക, റിപ്പോർട്ട് നിർദേശിക്കുന്ന കാര്യങ്ങൾ വ്യക്തമായി ക്രൈസ്‌തവ സഭാ സമൂഹങ്ങളുമായി ചർച്ച ചെയ്‌തു നടപ്പിലാക്കുക, മാർത്തോമാ ശ്ലീഹായുടെ ഓർമ ദിനമായ ജൂലൈ മൂന്ന് എല്ലാ വർഷവും പൊതുഅവധിയായി പ്രഖ്യാപിക്കുക, ശനിയാഴ്ച ദിവസങ്ങൾ പ്രവൃത്തിദിനം ആക്കുവാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ചങ്ങനാശ്ശേരി അതിരൂപത കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമതി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, ന്യൂനപക്ഷ ക്ഷേമ മന്ത്രി ബി. അബ്‌ദുറഹ്‌മാൻ എന്നിവർക്ക് നിവേദനo
സമർപ്പിച്ചു.
അതിരൂപത കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ പടിഞ്ഞാറേവീട്ടിൽ, ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ജനറൽ സെക്രട്ടറി ബിനു ഡൊമിനിക് നടുവിലേഴം, ട്രഷറർ ജോസ് ജോൺ വെങ്ങാന്തറ, ജാഗ്രത സമിതി ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിൽ, കത്തോലിക്ക കോൺഗ്രസ് ഓഫീസ് ചാർജ് സെക്രട്ടറി ജിനോ ജോസഫ് കളത്തിൽ എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്. ജോബ് മൈക്കിൾ എംഎൽഎയും ഒപ്പമുണ്ടായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….