മ്യാൻമറിനായി സർവ്വമത കൂട്ടായ്മ സംഘടിപ്പിച്ച് റോം

റോം :മ്യാൻമറിന്റെ സമാധാനത്തിനുവേണ്ടി ഇന്ന് സർവ്വ മതങ്ങളുടെയും പ്രാർത്ഥന കൂട്ടായ്മ സംഘടിപ്പിച്ച് റോം.ക്രിസ്ത്യൻ, ബുദ്ധ, ഹിന്ദു, ജൂത, മുസ്ലീം, പാർസി തുടങ്ങിയ മതവിഭാഗങ്ങളുടെ പ്രതിനിധികളെ മ്യാൻമറിന്റെ സമാധാനത്തിനു വേണ്ടി സ്വന്തം രീതിയിൽ പ്രാർത്ഥിക്കാവേണ്ടിയാണ് റോം ക്ഷണിക്കുന്നത്.
ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്ട്രീമിംഗിലും വൈകുന്നേരം 7 മണിക്ക് ട്രസ്റ്റെവറിലെ സാന്താ സിസിലിയയിലെ ബസിലിക്കയിലും ഇതിന്റെ ഭാഗമായി നിശബ്ദമായ പ്രാർത്ഥനയും ധ്യാനവുo നടക്കും . ഇറ്റലി,ബർമ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ, ഇറ്റലിയിലെ മ്യാൻമർ കമ്മ്യൂണിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പ്രാർത്ഥന സംഗമം സംഘടിപ്പിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group