പ്ലസ് വൺ പ്രവേശനത്തിന് ഫീസ്; മിന്നൽ പരിശോധനയക്ക് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വണ്‍ പ്രവേശനത്തിന് വിദ്യാർത്ഥികളില്‍ നിന്ന് അനധികൃത ഫീസ് ഈടാക്കുന്നത് തടയാൻ പ്രത്യേക സ്ക്വാഡ്.

സംസ്ഥാന, ജില്ലാതലത്തില്‍ രൂപീകരിച്ച സ്ക്വാഡിന്‍റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധനകള്‍ നടത്തും.

പ്രവേശനത്തിന്‍റെ അലോട്ട്മെന്‍റ് കത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമേ വാങ്ങാവൂവെന്ന് പ്രിൻസിപ്പല്‍മാർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതിന് വിപരീതമായി ചില സ്കൂള്‍ അധികൃതർ ഉയർന്ന ഫീസ് ഈടാക്കുന്നതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് സ്ക്വാഡ് രൂപീകരിച്ചതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

അനധികൃത പിരിവ് കണ്ടെത്തിയാല്‍ സ്കൂള്‍ അധികൃതർക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കും. പ്ലസ് വണ്‍ പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെന്‍റില്‍ സീറ്റ് ലഭിച്ചവരുടെ പ്രവേശനം വെള്ളി വൈകിട്ട് 5ന് അവസാനിക്കും. 12ന് രണ്ടാമത്തെയും 19ന് മൂന്നാമത്തെയും അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും.

പരാതി നല്‍കാൻ: ഇ – മെയില്‍: [email protected].
ഫോണ്‍: 0471 2580508,580522,529855,2580742,2580730.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m