എല്ലാ ക്രൈസ്തവ കുടുംബങ്ങൾക്കും വേണ്ടി ജൂൺ മാസത്തിലെ പ്രാർത്ഥനാ നിയോഗo പങ്കുവെച്ച് മാർപാപ്പാ

എല്ലാ ക്രൈസ്തവ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുവാൻ ജൂൺ മാസത്തിലെ പ്രാർത്ഥനാ നിയോഗം വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പാ.ഈശോയുടെ തിരുഹൃദയത്തെ പ്രത്യേകമായി അനുസ്മരിക്കുന്ന മാസത്തിൽ എല്ലാ ക്രൈസ്തവ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുവാൻ ജൂൺ മാസം മാറ്റിവയ്ക്കണമെന്ന് പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടു.

“ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ കുടുംബങ്ങൾക്കായി നമുക്ക് പ്രാർത്ഥിക്കാം. അങ്ങനെ ദൈനംദിന ജീവിതത്തിൽ സ്നേഹത്തിലും വിശുദ്ധിയിലും കൂടുതൽ ആഴപ്പെടുന്നതിന് ക്രൈസ്തവ കുടുബങ്ങൾക്ക് സാധിക്കട്ടെ. ഈശോയുടെ തിരുഹൃദയത്തെ പ്രത്യേകമായി അനുസ്മരിക്കുന്നതും ഈ മാസമാണല്ലോ” – പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group