പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍നിന്ന് 3 പേര്‍ക്ക് പത്മശ്രീ; രാജ്യത്തെ ആദ്യ വനിതാ പാപ്പാനും പുരസ്കാരം

പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 5 പത്മവിഭൂഷണ്‍, 17 പത്മഭൂഷണ്‍, 110 പത്മശ്രീ പുരസ്‌കാരങ്ങള്‍ അടങ്ങുന്നതാണ് പട്ടിക.

അവാർഡിന് അർഹരായവരില്‍ 30 പേർ വനിതകളാണ്. മരണാനന്തര പുരസ്കാര ജേതാക്കളായ 9 പേരും പട്ടികയില്‍ ഉള്‍പ്പെടുന്നു. 8 പേർ വിദേശ ഇന്ത്യക്കാരാണ്. ഇന്നലെ രാത്രി വൈകിയാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.

മുൻ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, നർത്തകിയും നടിയുമായ വൈജയന്തിമാല ബാലി, നർത്തകി പത്മ സുബ്രഹ്മണ്യം, തെലുങ്ക് നടൻ ചിരഞ്ജീവി, സാമൂഹിക പ്രവർത്തകൻ അന്തരിച്ച ബിന്ദേശ്വർ പാഠക് എന്നിവർക്കാണ് പത്മവിഭൂഷണ്‍ ബഹുമതി.

മലയാളികളായ സുപ്രീം കോടതി മുൻ ജ‍‍ഡ്ജി എം ഫാത്തിമാ ബീവി (മരണാനന്തരം), ബിജെപി നേതാവ് ഒ രാജഗോപാല്‍, ഗായിക ഉഷാ ഉതുപ്പ് എന്നിവരടക്കം 17 പേർക്ക് പത്മഭൂഷണ്‍. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീബായി (സാഹിത്യം, വിദ്യാഭ്യാസം), കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ പി നാരായണൻ, കാസർഗോഡുള്ള പരമ്പരാഗത നെല്‍ക്കർഷകൻ സത്യനാരായണ ബെലരി, പി ചിത്രൻ നമ്പൂതിരിപ്പാട് (സാഹിത്യം, മരണാനന്തരം), മുനി നാരായണ പ്രസാദ് (സാഹിത്യം) എന്നീ മലയാളികളടക്കം 110 പേർക്ക് പത്മശ്രീ.

അന്തരിച്ച തമിഴ് നടൻ വിജയകാന്ത്, ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തി, മഹാരാഷ്ട്രയിലെ മാധ്യമപ്രവർത്തകരായ ഹോർമുസ്ജി എൻ കാമ, കുന്ദൻ വ്യാസ്, തയ്‌വാൻ കമ്ബനി ഫോക്സ്കോണ്‍ സിഇഒ യങ് ലിയു എന്നിവരും പത്മഭൂഷണ്‍ പട്ടികയിലുണ്ട്.

കായികതാരങ്ങളായ രോഹൻ ബൊപ്പണ്ണ (ടെന്നിസ്), ജോഷ്ന ചിന്നപ്പ (സ്ക്വാഷ്), തമിഴ് സാഹിത്യകാരൻ ജോ ഡിക്രൂസ്, ഇന്ത്യയിലെ ആദ്യ വനിതാ പാപ്പാൻ അസമിലെ പാർബതി ബറുവ എന്നിവർക്കും പത്മശ്രീയുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group