കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത‌് മാർപാപ്പ

കത്തോലിക്കാ സഭയുടെ മതബോധനത്തെക്കുറിച്ചുള്ള അറിവും പഠനവും വിശ്വാസികളിൽ പ്രോത്സാഹിപ്പിക്കുന്നതിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ.
സുവിശേഷവൽക്കരണത്തിനായുള്ള ഡികസ്റ്ററിയിലെ അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ഫ്രാൻസിസ് പാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്.

ദശാബ്ദങ്ങൾ കടന്നു പോകുമ്പോൾ പ്രകടമാകുന്ന പുതിയ ആവശ്യങ്ങളോട് പ്രതികരിക്കുന്നതിനായി കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം കൂടുതൽ പഠിക്കാനും അറിയാനും ഞാൻ നിങ്ങളോട് ആഹ്വാനം ചെയ്യുന്നു എന്ന് പാപ്പ പറഞ്ഞു.

1992 ഡിസംബർ ഏഴിനാണ് വി. ജോൺ പോൾ രണ്ടാമൻ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം അവതരിപ്പിച്ചത്. കത്തോലിക്കാ വിശ്വാസങ്ങളും സിദ്ധാന്തങ്ങളും ധാർമ്മികതകളും സമാഹരിക്കുന്ന ഒരു ഗ്രന്ഥമാണ് ഇത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group