തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങി; ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ്

രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വരുന്ന ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ വച്ച്‌ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു കമ്മീഷന്റെ പ്രഖ്യാപനം.

ഏപ്രില്‍ 19ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിക്കും. ഏഴ് ഘട്ടങ്ങളായാണ് പോളിംഗ് നടക്കുക. വോട്ടെണ്ണല്‍ ജൂണ്‍ നാലിന് നടക്കുമെന്നും കമ്മീഷൻ അറിയിച്ചു. രണ്ടാം ഘട്ടത്തിലാണ് കേരളത്തിലെ വോട്ടെടുപ്പ്. ഏപ്രില്‍ 26ന് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കും.

26 നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടക്കും. ആന്ധ്രാ പ്രദേശിലും ഒഡിഷയിലും മെയ് 13നും സിക്കിമിലും അരുണാചല്‍ പ്രദേശിലും ഏപ്രില്‍ 19നും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group