ചിലിയുടെ പ്രസിഡന്റായ സെബാസ്റ്റ്യൻ പിനേരയുടെ ദാരുണമായ മരണത്തിൽ രണ്ട് തവണ അനുശോചനം രേഖപ്പെടുത്തി മാർപാപ്പാ

ചിലിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച സെബാസ്റ്റ്യൻ പിനേരയുടെ ദാരുണമായ മരണത്തിൽ രണ്ട് തവണ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് പാപ്പ. അനുശോചന സന്ദേശത്തിൽ അദ്ദേഹത്തെ ‘വിശ്വാസത്തിൻ്റെ മനുഷ്യൻ’ എന്നാണ് പാപ്പ വിശേഷിപ്പിച്ചത്.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ മുഖേന പരിശുദ്ധ പിതാവ്, ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക്കിനെ അഭിസംബോധന ചെയ്ത് അയച്ച സന്ദേശത്തിൽ അദ്ദേഹം പ്രസ്താവിച്ചു: “ബുദ്ധിയുടെ മഹത്തായ സമ്മാനങ്ങളും ചിലിയൻ രാഷ്ട്രീയജീവിതത്തോടുള്ള ആത്മാർഥമായ അഭിനിവേശവും പ്രകടമാക്കിയ ഈ വിശ്വാസിയുടെ ജീവനുള്ള ഓർമ്മ അനുസ്മരിക്കുന്നു.“
“അദ്ദേഹത്തിന്റെ നിത്യവിശ്രമത്തിനായി പ്രാർത്ഥിക്കുന്നു’ പാപ്പ പറഞ്ഞു. ഒപ്പം അദ്ദേഹത്തിന്റെ കുടുംബത്തിനും ഇത്തരമൊരു നിർണ്ണായകമായ നഷ്ടത്തിൽ വിലപിക്കുന്ന എല്ലാവരോടും തന്റെ അഗാധമായ പാപ്പാ പ്രകടിപ്പിക്കുകയും ചെയ്തു.

ഫെബ്രുവരി ആറാം തീയതി നടന്ന വിമാനാപകടത്തിലാണ് സെബാസ്റ്റ്യൻ പിനേര മരണമടഞ്ഞത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group