കൊവിഡ് വാക്സിനെടുത്തവരുടെ വ്യക്തി വിവരങ്ങൾ ചോര്‍ന്നു; ശക്തമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

ന്യൂഡൽഹി: ഭാരതത്തിൽ കൊവിഡ് വാക്സിനെടുത്തവരുടെ വ്യക്തിപരമായ വിവരങ്ങൾ ചോര്‍ന്നതില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

കൊവിന്‍ ആപ്പിലെ വിവരങ്ങളാണ് ടെലഗ്രാമിലൂടെ ചോര്‍ന്നത്. വാക്സിനേഷന്‍ സമയത്ത് നല്‍കിയ പേര്, പാന്‍കാര്‍ഡ്, ആധാര്‍, പാസ്പോര്‍ട്ട്, വാക്സിനെടുത്ത കേന്ദ്രം, ജനന വര്‍ഷം തുടങ്ങിയ വിവരങ്ങളാണ് ഹാക്ക് ഫോർ ലേണെന്ന ടെലഗ്രാം ബോട്ടിലൂടെ ചോര്‍ന്നത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇപ്പോഴും മൗനം തുടരുകയാണ്. കൊവിന്‍ ആപ്പിലെ വിവരങ്ങൾ പുറത്തായത് ദേശ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group