അനാഥാലയത്തിനുവേണ്ടി കാർലോ അക്യൂറ്റീസിന്റെ രൂപം മാർപാപ്പ വെഞ്ചരിച്ചു.

വാഴ്ത്തപ്പെട്ട കാർലോ  അക്യൂറ്റീസിന്റെ തിരുസ്വരൂപം ഫ്രാൻസിസ് മാർപാപ്പ വെഞ്ചരിച്ചു. ഈജിപ്തിലെ കയ്‌റോയിലെ  അനാഥലയത്തിനു നൽകാനുള്ള തിരുസ്വരൂപമാണ്  കഴിഞ്ഞ ദിവസം മാർപാപ്പ വെഞ്ചരിച്ചത് . കാർലോയുടെ മാതാപിതാക്കന്മാരും ഇരട്ടസഹോദരങ്ങളും അപ്പോസ്തോലിക കൊട്ടാരത്തിൽ വെച്ച നടന്ന ചടങ്ങിൽ പങ്കെടുത്തു. വടക്കൻ ഇറ്റലിയിൽ നിന്നുള്ള കലാകാരന്മാരായ മാറ്റിയോ, ഡാനിയേല പേരത്തൊനാരും ചേർന്നാണ് കാർലോ അക്യൂറ്റീസിന്റെ തിരുസ്വരൂപം  നിർമിച്ചത്.  ബാമ്പിനോ ജിസ് അസോസിയേഷൻ ഓഫ് കെയ്‌റോയുടെ താൽപര്യപ്രകാരമാണ് ഈജിപ്തിലെ    ഒയാസിസ് ഓഫ് ദി പിയാത്ത ഓർഫനേജിലേക്കണ് കാർലോയുടെ  തിരുസ്വരൂപം വെഞ്ചരിച്ചത് മാർപാപ്പ നൽകിയത്  . 2019  ജൂണിൽ
 മൈക്കലാഞ്ചലോ യുടെ
  പിയത്ത യുടെ പതിപ്പും  ഓർഫനേജിനു സമ്മാനിച്ചിരുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group