മൂന്നു പതിറ്റാണ്ടുകളായി ജയിലിൽ കിടന്ന കർദിനാളിനെ ആദരിച്ച് ഫ്രാൻസിസ് മാർപാപ്പ

ഇരുപത്തിയെട്ടു വർഷത്തോളം അൽബേനിയയിൽ, കമ്മ്യൂണിസ്റ്റ് ഭരണകൂടം തടവിലാക്കിയ കർദിനാൾ ഏണസ്റ്റ് സിമോണിക്ക് ആദരമർപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. ഈ ആഴ്ചയിലെ പൊതുസദസ്സിലായിരുന്നു പരിശുദ്ധ പിതാവിന്റെ ആദരം.

പുരാതന റോമിലെ ക്രിസ്ത്യൻ രക്തസാക്ഷിത്വത്തിന്റെ ചരിത്രം പരാമർശിച്ച പാപ്പ, ഇന്നും ലോകമെമ്പാടും ധാരാളം രക്തസാക്ഷികളുണ്ടെന്നു സൂചിപ്പിച്ചു. കർദിനാൾ ഏണസ്റ്റ് സിമോണിയെ ‘ജീവനുള്ള രക്തസാക്ഷി’ എന്നു വിശേഷിപ്പിച്ച അദ്ദേഹം പ്രത്യേക ആശംസകളും അർപ്പിച്ചു.

ആരാണ് കർദിനാൾ ഏണസ്റ്റ് സിമോണി?

1928-ൽ വടക്കൻ അൽബേനിയയിലെ ട്രോഷാനി ഗ്രാമത്തിൽ ജനിച്ച ഏണസ്റ്റ് സിമോണി, ഫ്രാൻസിസ്കൻ സഭയിൽ പൗരോഹിത്യത്തിനായി പഠനം ആരംഭിച്ചത് വെറും പത്തുവയസ്സുള്ളപ്പോഴാണ്. 1948-ൽ അദ്ദേഹം താമസിച്ചിരുന്ന ഫ്രാൻസിസ്കൻ ആശ്രമം കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഏജന്റുമാർ കൊള്ളയടിച്ചു. സന്യാസിമാരെ വെടിവച്ചു കൊല്ലുകയും ആശ്രമത്തിലെ തുടക്കക്കാരെ പുറത്താക്കുകയും ചെയ്തു. ഇതൊക്കെയാണെങ്കിലും സിമോണി, തന്റെ ദൈവശാസ്ത്രപഠനം രഹസ്യമായി തുടരുകയും 1956-ൽ വൈദികനാവുകയും ചെയ്തു.

എന്നാൽ 1963-ൽ, ക്രിസ്തുമസ് കുർബാനയ്ക്കു ശേഷം സിമോണിയെ ഭരണകൂടം അറസ്റ്റു ചെയ്ത് ജയിലിലടച്ചു. ഏകാന്തതടവും അനേകവർഷത്തെ കഠിനാധ്വാനവും നേരിട്ട അദ്ദേഹം ഇരുപത്തിയെട്ടു വർഷത്തോളം ജയിലിൽ തുടർന്നു.

2014 സെപ്റ്റംബറിലെ അൽബേനിയൻ സന്ദർശനവേളയിൽ ഫ്രാൻസിസ് പാപ്പ ഫാ. സിമോണിയെ സന്ദർശിച്ചു. അദ്ദേഹത്തിന്റെ സഹനജീവിതം മനസ്സിലാക്കിയ മാർപാപ്പ വൃദ്ധനായ ആ വൈദികനെ കർദിനാൾ ആക്കാൻ തീരുമാനിച്ചു.

1990-കളിൽ ജയിലിൽനിന്നു മോചിതനായശേഷം, കർദിനാൾ സിമോണി തന്റെ തടവിനു കാരണക്കാരായവരോടു ക്ഷമിക്കുകയും ഒരു വൈദികനായി സേവനം പുനരാരംഭിക്കുകയും ചെയ്തു. പോസ്റ്റ്- കമ്മ്യൂണിസ്റ്റ് അൽബേനിയയിൽ അനുരഞ്ജനം പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം പ്രത്യേകശ്രദ്ധ ചെലുത്തുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group