കോവിഡ് -19 മഹാമാരിയിൽ മരണമടഞ്ഞവർക്കായി ദിവ്യബലി അർപ്പിച്ച് കർദിനാൾ…

മ്യാൻമാർ : ആഭ്യന്തരകലാപവും കോവിഡ് മഹാമാരിയിലും മരണമടഞ്ഞ മ്യാൻമാറിൽ വിശ്വാസികൾക്കുവേണ്ടി ദിവ്യബലി അർപ്പിച്ച് കർദിനാൾ ചാൾസ് ബോ. ഇന്നലെ സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ദിവ്യബലിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടിയും കോവിഡ് മഹാമാരിൽ മരണമടഞ്ഞ എല്ലാ പ്രിയപ്പെട്ടവർക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നതായും ആർച്ച് ബിഷപ്പ് പറഞ്ഞു.
കോവിഡ് മൂന്നാം തരംഗം രാജ്യത്ത് രൂക്ഷമായി കൊണ്ടിരിക്കുകയാണെന്നും, ഓക്സിജൻ ഉൾപ്പെടെയുള്ള അടിസ്ഥാന മെഡിക്കൽ സൗകര്യങ്ങൾ പോലും രാജ്യത്തെ പല ഭാഗങ്ങളിലും ഇല്ലെന്നും,രാജ്യത്തിന്റെ സ്ഥിതി അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.കൊറോണ വൈറസ് അവസാനിക്കുന്നതിനായി പ്രാർത്ഥിക്കാൻ എല്ലാ മതങ്ങളുടെയും നേതാക്കളെ സംഘടിപ്പിച്ചുകൊണ്ട് മ്യാൻമറിലെ ബിഷപ്പുമാർ തിങ്കളാഴ്ച വിളിച്ച 2 ആഴ്ചത്തെ ദേശീയ പ്രാർത്ഥന പ്രചാരണത്തിനിടെയാണ് അനുസ്മരണ ദിവ്യബലി കർദിനാൾ അർപ്പിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group