ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ കുട്ടികളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പാ.
ഇറ്റലിയിലെ ജേനൊവ രൂപതയിൽ നിന്നെത്തിയ സൈര്യലേപനം സ്വീകരിക്കുന്നതിനുള്ള കുട്ടികളുമായി ഫ്രാൻസിസ് പാപ്പാ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇപ്രകാരം ഓർമിപ്പിച്ചത്.
തന്നെ കാണാനായി അവർ നടത്തിയ ദീർഘമായ യാത്രയെ കുറിച്ചും തനിക്കായി ആലപിച്ച ഗാനത്തെക്കുറിച്ചും അവരുണ്ടാക്കുന്ന ശബ്ദകോലാഹലത്തെക്കുറിച്ചു മൊക്കെ പാപ്പാ അവരോട് വാത്സല്യത്തോടെ സംസാരിച്ചു. കുഞ്ഞുങ്ങളുടെ ഈ യാത്രയുടെ ഓർമ്മയ്ക്കായി അവർക്ക് ജപമാല സമ്മാനിച്ച പാപ്പാ അത് താൻ നല്കിയത് പ്രാർത്ഥിക്കാനാണെന്ന് അവരോടു പറയുകയും തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group