ഇടവക സന്ദർശനം പുനഃരാംരംഭിച്ച് ഫ്രാൻസിസ് മാർപാപ്പാ

റോം രൂപതയുടെ മെത്രാനെന്ന നിലയിൽ തൻറെ രൂപത പരിധിയിലെ ഇടവക സന്ദർശനം പുനഃരാംരംഭിച്ച് ഫ്രാൻസിസ് മാർപാപ്പാ.

വടക്കു കിഴക്കുള്ള കാസൽ മൊണസ്തേരൊ പ്രദേശത്തെ വിശുദ്ധ ഹെൻറിയുടെ നാമത്തിലുള്ള ഇടവകയിലാണ് പാപ്പ സന്ദര്‍ശനം നടത്തിയത്. ഇവിടെ മുപ്പത്തിയഞ്ചു വൈദികരുമായി പാപ്പ കൂടിക്കാഴ്ച നടത്തി. വൈദികരും ശെമ്മാശന്മാരുമായുള്ള കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ നീണ്ടു.

റെബീബിയയിലെ തടവറയിൽ അജപാലനസേവനം ചെയ്യുന്നവരുൾപ്പടെയുള്ള വൈദികർ തടവറ പ്രശ്നങ്ങൾ, യുവജനങ്ങള്‍, 2025 ജൂബിലി വർഷം, സഭയിൽ നിന്നകന്നു നില്ക്കുന്നവരുടെ അജപാലനവും അവരോടുള്ള സാമീപ്യവും തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചർച്ച ചെയ്തു. വൈദികരുമായി കൂടിക്കാഴ്ച കൂടാതെ ഇടവകാംഗങ്ങളുമായി ഫ്രാന്‍സിസ് പാപ്പ അല്‍പ്പസമയം ചെലവിട്ടു. പാപ്പയെ അഭിവാന്ദ്യം ചെയ്തവരില്‍ ഇടവകയിൽ ജോലി ചെയ്യുന്ന നിരവധി കന്യാസ്ത്രീകളെ കൂടാതെ വയോധികര്‍, സ്ത്രീകൾ, സ്കൂൾ കുട്ടികൾ എന്നിവരുമുണ്ടായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m