ആഗോള കത്തോലിക്കാ സഭ സകല മരിച്ചവരുടെയും തിരുനാൾ ആചരണത്തിന്റെ ഭാഗമായി റോമിലെ ഏറ്റവും വലിയ സെമിത്തേരികളില്‍ ഒന്നായ ലോറെന്തീനോയിലെത്തി ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥിച്ചു.
“മാലാഖമാരുടെ പൂന്തോട്ടം” എന്ന് വിളിക്കപ്പെടുന്ന മരിച്ച കുട്ടികൾക്കും ഗർഭസ്ഥ ശിശുക്കൾക്കും വേണ്ടി പ്രത്യേകം സ്ഥലം നീക്കിവെച്ചിരിക്കുന്ന സ്ഥലത്തു പാപ്പ നിശബ്ദ പ്രാര്‍ത്ഥന നടത്തി. വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടന്നു.
മരിച്ചുപോയ നമ്മുടെ സഹോദരീസഹോദരന്മാർ വിശ്രമിക്കുന്ന സ്ഥലമായ സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി മരിക്കുകയും അടക്കപ്പെടുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത ക്രിസ്തുവിലുള്ള വിശ്വാസം നാം പുതുക്കുകയാണെന്ന് വിശുദ്ധ കുര്‍ബാനയുടെ സമാപന ആശീര്‍വാദത്തിന് മുമ്പ് പാപ്പ പറഞ്ഞു. സെമിത്തേരി സന്ദര്‍ശനത്തിനിടെ 2021ൽ കുഞ്ഞിനെ ഗര്‍ഭാവസ്ഥയില്‍ നഷ്ട്ടമായ സ്റ്റെഫാനോ എന്ന പിതാവുമായി ഫ്രാന്‍സിസ് പാപ്പ ഏതാനും നിമിഷം സംസാരിച്ചിരുന്നു. പിന്നാലെ പാപ്പ കുഞ്ഞിനെ അടക്കം ചെയ്ത ശവകുടീരത്തിന് മുന്നിൽ പുഷ്പം സമര്‍പ്പിച്ച് പാപ്പ പ്രാര്‍ത്ഥിച്ചു.
റോമിന്റെ പ്രാന്ത പ്രദേശത്ത് 21 ഹെക്ടറുകളിലായി സ്ഥിതി ചെയ്യുന്ന സെമിത്തേരിയില്‍ 2018-ലും പാപ്പ സന്ദര്‍ശനം നടത്തിയിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m