തുർക്കിക്കും സിറിയക്കും സഹായഹസ്തവുമായി റോം രൂപത

ഭൂകമ്പ ദുരിതബാധിതരായ തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾക്ക് അടിയന്തിര സഹായമെന്നോണം 50,000 യൂറോ കൈമാറി റോം വികാരിയാത്ത്.

റോം രൂപത കാരിത്താസ് സംഘടന വഴി സിറിയയിലെ അപ്പസ്തോലിക് ന്യൂൺഷോ ആയ കർദ്ദിനാൾ മാരിയൊ സെനാറിക്ക് ആണ് സഹായം കൈമാറിയത്. കൂടാതെ, അതിശക്തമായ ഭൂകമ്പത്തിന്റെ കെടുതികൾ അനുഭവിക്കുന്ന തുർക്കിക്കും സിറിയക്കും അടിയന്തിര സഹായം നൽകുന്നതിനു വേണ്ടി റോം രൂപത പ്രത്യേക നാണ്യനിധി രൂപീകരിച്ചിട്ടുണ്ട്.

നോമ്പുകാലത്തിലെ അഞ്ചാം ഞായറാഴ്ച, മാർച്ച് 26 -ന് റോം രൂപതയിലെ എല്ലാ ഇടവകകളിലും ദിവ്യബലിമധ്യേ സമാഹരിക്കുന്ന സ്തോത്രക്കാഴ്ച, ഭൂകമ്പബാധിതരോടുള്ള വിശ്വാസികളുടെ ഐക്യദാർഢ്യത്തിന്റെ സമൂർത്തമായ പ്രകടനമെന്നോണം, പൂർണ്ണമായും തുർക്കിക്കും സിറിയക്കുമായി നീക്കിവയ്ക്കുമെന്നും വികാരിയാത്ത് അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group