പരിശുദ്ധ ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയഞ്ചാമത് അപ്പസ്തോലിക സന്ദർശനം ആഗോള സഭയ്ക്ക് മുഴുവനായി പ്രത്യാശയുടെ കിരണം പ്രദാനം ചെയ്യുന്നുവെന്ന് കാരിത്താസ് സംഘടന.
മാർപാപ്പാ സന്ദർശിക്കുന്ന ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ, തിമോർ-ലെസ്റ്റെ എന്നീ രാജ്യങ്ങളിൽ ആസ്‌ത്രേലിയൻ കാരിത്താസ് സംഘടന ചെയ്യുന്ന നിരവധി ഉപവിപ്രവർത്തനങ്ങൾ ഏറെ വിലപ്പെട്ടതാണ്. ആരോഗ്യമേഖലയിലും, വിദ്യാഭ്യാസ മേഖലയിലും സംഘടന നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. കാരിത്താസ് ഇൻ്റർനാഷണൽ കോൺഫെഡറേഷൻ്റെ ഭാഗമാണ് കാരിത്താസ് ഓസ്‌ട്രേലിയ.
ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിൽ കത്തോലിക്കരായ സഭാ അംഗങ്ങൾ നൽകുന്ന അകമഴിഞ്ഞ പിന്തുണയെ സംഘടന പ്രത്യേകം നന്ദിയോടെ ഓർക്കുന്നു. പാപുവ ന്യൂ ഗിനിയയിൽ, ഗ്രാമീണ മേഖലകളിൽ താമസിക്കുന്നവരുടെ ഉന്നമനത്തിനായി സംഘടന ഏറെ പ്രവർത്തനങ്ങൾ ഇതിനോടകം ചെയ്തിട്ടുണ്ട്. പാപ്പായുടെ സന്ദർശനം ഈ പ്രവർത്തനങ്ങളുടെ പൂർത്തീകരണമാണെന്നും, ഇത് പ്രത്യാശയുടെ ആഘോഷത്തിന് കാരണമാകുമെന്നും സംഘടനയുടെ വാർത്താക്കുറിപ്പിൽ പ്രത്യേകം പരാമർശിക്കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group