വിശ്വാസികളെ വരവേൽക്കാൻ ഒരുങ്ങി ഖത്തറിലെ സെന്റ് ചാർബെൽ മാരോനൈറ്റ് ദൈവാലയം

ഖത്തറിലെ രണ്ടാമത്തെ കത്തോലിക്ക ദൈവാലയമായ സെൻ്റ് ചാർബൽ മാരോനൈറ്റ് ദൈവാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി വിശ്വാസികളെ വരവേൽക്കാൻ ഒരുങ്ങുന്നു.

2025-ലെ കത്തോലിക്ക സഭയുടെ ജൂബിലി വർഷത്തോടനുബന്ധിച്ച് പണികൾ പൂർത്തീകരിച്ച് വിശ്വാസികൾക്കായി ദൈവാലയം തുറന്നു നൽകാൻ കഴിയുമെന്ന് ഖത്തറിലെ മാരോനെറ്റ് ഇടവകയിൽ നിന്നുള്ള ഫാ. ചാർബെൽ മ്ഹന്ന പറഞ്ഞു.

ഏകദേശം 3000 ആളുകളെ ഉൾക്കൊള്ളാവുന്ന ഈ ദൈവാലയം രാജ്യത്തെ ഏറ്റവും വലിയ ദൈവാലയം ആയിരിക്കുമെന്നും നിർമ്മാണ പ്രവർത്തനങ്ങൾക്കൊടുവിൽ എല്ലാ കത്തോലിക്കർക്കും വേണ്ടി തുറന്നു നൽകാനാണ് നിശ്ചയിച്ചിരിക്കുന്നതെന്നും മ്ഹന്ന വെളിപ്പെടുത്തി. ഇവിടെയുള്ള വിശ്വാസികളുടെ അകമഴിഞ്ഞ സംഭാവനയിൽ നിന്നാണ് ദൈവാലയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. ജൂബിലി വർഷത്തിൽ ദൈവാലയത്തിന്റെ കൂദാശ കർമ്മവും മതബോധന ക്ലാസുകളും മറ്റു പ്രവർത്തനങ്ങളും സമാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group