വൈദികനെയും 9 പേരെയും ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയ സംഭവം: പ്രാർത്ഥനയ്ക്കായി അഭ്യർത്ഥിച്ച് സഭാ നേതൃത്വം

അബൂജ:നൈജീരിയയിലെ കടുണ സംസ്ഥാനത്തിലെ കാച്ചിയയിലെ പ്രാദേശിക മേഖലയില്‍ നിന്ന് കത്തോലിക്ക വൈദികനെയും 9 പേരെയും ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രാർത്ഥനയ്ക്ക് അഭ്യർത്ഥിച്ച്
സഭാ നേതൃത്വം.

ഐഡൺ ഗിഡ ഗ്രാമത്തിലെ ദേവാലയ ഇടവക വികാരിയായ ഫാ. എബ്രഹാം കുനാട്ടിനെയാണ് ആയുധധാരികൾ നവംബർ എട്ടാം തീയതി തട്ടിക്കൊണ്ടു പോയത്.
കാച്ചിയ ലോക്കൽ ഗവൺമെന്റിലെ സെന്റ് ബെർണാഡ് ചർച്ച്, ഐഡൻ ഗിഡയിലെ ഇടവക വികാരി എന്നീ നിലകളില്‍ അദ്ദേഹം സേവനം ചെയ്തു വരികയായിരിന്നുവെന്ന് കടുണ അതിരൂപതയുടെ ചാൻസലർ ഫാ. ക്രിസ്റ്റ്യൻ ഒകേവു ഇമ്മാനുവൽ പ്രാദേശിക മാധ്യമങ്ങളോട് വെളിപ്പെടുത്തി. പ്രദേശത്തെ അരക്ഷിതാവസ്ഥയെ തുടര്‍ന്നു തട്ടിക്കൊണ്ടു പോയ വൈദികൻ സ്വവസതിയില്‍ നിന്നു മാറി സെന്റ് മുളംബ ഇടവകയിലാണ് താമസിച്ചിരുന്നതെന്നും ചാൻസലർ ചൂണ്ടിക്കാട്ടി.

വളരെ സങ്കടകരമായ സാഹചര്യത്തിലാണ് ജീവിക്കുന്നതെന്നും ഭയപ്പെടുത്തുന്ന കുറ്റവാളികളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാൻ വളരെയധികം കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും നൈജീരിയന്‍ ക്രിസ്ത്യൻ അസോസിയേഷന്റെ കടുണ വിഭാഗത്തിന്റെ പ്രസിഡന്റ് ജോസഫ് ഹയേബ് പറഞ്ഞു. കടുന റിഫൈനറിക്ക് സമീപം സ്ഥിതി ചെയ്യുന്ന ‘ഓയിൽ വില്ലേജ്’ കൊള്ളയടിക്കാൻ ശ്രമിച്ച ആയുധധാരികളാണ് മറ്റ് ഒമ്പത് പേരെയും ബന്ദികളാക്കിയിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group