മറ്റ് മതസ്ഥരെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചു എന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്യപ്പെട്ട വൈദികന് ഒരു മാസത്തിനു ശേഷം ജാമ്യം അനുവദിച്ച് കോടതി.
ലഖ്നൗ രൂപതയിലെ ഫാദർ ഡൊമിനിക് പിൻ്റോയ്ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഇദ്ദേഹത്തെയും മറ്റു ആറ് പേരെയും ഫെബ്രുവരി അഞ്ചാം തീയതി ആണ് വ്യാജ ആരോപണത്തെ തുടർന്ന് ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്.
“അവസാനം, എനിക്ക് നിങ്ങൾക്ക് ഒരു നല്ല വാർത്ത നൽകാൻ കഴിയും. ഫാദർ ഡൊമിനിക്കിനും അദ്ദേഹത്തോടൊപ്പം അറസ്റ്റിലായ എല്ലാവർക്കും ജില്ലാ ജഡ്ജി ജാമ്യം അനുവദിച്ചു. കർത്താവിനെ സ്തുതിക്കുക,“ ഇന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിൻറെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ ലഖ്നൗവിലെ ബിഷപ്പ് ജെറാൾഡ് ജോൺ മത്തിയാസ് പറഞ്ഞു.
“ഈ ഉദ്ദേശ്യത്തിനു വേണ്ടിയുള്ള നിങ്ങളുടെ നിരന്തരമായ പ്രാർത്ഥനകൾക്കും ത്യാഗങ്ങൾക്കും ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. ബിഷപ്പുമാർ, വൈദികർ,സഹോദരിമാർ, അൽമായ വിശ്വാസികൾ, യുവജനങ്ങൾ തുടങ്ങി നിരവധി ആളുകൾ പ്രാർത്ഥിച്ചു. ദൈവം ഒടുവിൽ ഞങ്ങളുടെ പ്രാർത്ഥന കേട്ടു” – ബിഷപ്പ് കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m