ആരോഗ്യകരമായ കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുക : ഫ്രാൻസിസ് മാർപാപ്പാ

കായിക രംഗത്ത്, സാഹോദര്യബോധത്തോടെ ഇടപഴകുന്നത്, ജീവിതത്തിൽ മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കുന്നുവെന്നു എടുത്തു പറഞ്ഞു കൊണ്ട്, ഫ്രാൻസിസ് പാപ്പാ ഇറ്റാലിയൻ കായിക ദിനപ്പത്രമായ “കൊറിയേരെ ദെല്ലോ സ്‌പോർട്ടിന്റെ” ശതാബ്ദിയാഘോഷവേളയിൽ സന്ദേശം പങ്കുവച്ചു. തന്റെ കുട്ടിക്കാലത്ത്, കായികരംഗം പ്രത്യേകമായും കാല്പന്തുകളി പ്രദാനം ചെയ്ത സന്തോഷകരമായ അനുഭവങ്ങൾ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു പാപ്പാ തന്റെ സന്ദേശം നൽകിയത്. ചരിത്രത്താളുകളിൽ രേഖപ്പെടുത്തുന്ന ഈ ശതാബ്ദിയാഘോഷ നിമിഷങ്ങൾ, ജനങ്ങൾക്ക് നൽകിയ സേവനങ്ങൾക്ക് ലഭിച്ച വലിയ ഒരു പാരിതോഷികമാണെന്നും പാപ്പാ പറഞ്ഞു. അതിനാൽ ഇനിയും കായികരംഗത്തിന്റെ മൂല്യം സമൂഹത്തിനു നൽകുവാൻ പത്രത്തിന് സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.
കളിക്കളത്തിൽ എതിരാളികൾ മാത്രമാണുള്ളതെന്നും, അല്ലാതെ ശത്രുക്കൾ ഇല്ലെന്നും, അതിനാൽ വിജയവും, പരാജയവും പുതിയ പാഠങ്ങൾ പഠിക്കുന്നതിനുള്ള അവസരങ്ങളാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. നാമെല്ലാവരും വിലയേറിയവരും സവിശേഷരുമാണെങ്കിലും, എല്ലാം തികഞ്ഞവരല്ല എന്ന തിരിച്ചറിവും കായികരംഗം പ്രദാനം ചെയ്യുന്നെന്നും പാപ്പാ കൂട്ടിച്ചേർത്തു. തുടർന്ന് താൻ പ്രോത്സാഹിപ്പിക്കുന്ന അർജന്റീനിയൻ സംഘത്തിന്റെ പ്രത്യേകതയും പാപ്പാ പറഞ്ഞു. തെരുവിൽ കളിച്ചിരുന്ന പാവപ്പെട്ട കുട്ടികളെ, തന്റെ വാതിലുകൾ തുറന്നുകൊടുത്തുകൊണ്ട്, ജീവിതത്തിന്റെ വിശാലമായ പാത കാട്ടിക്കൊടുത്ത, സലേഷ്യൻ വൈദികനായ ലോറെൻസോ മാസയുടെ മാതൃക എടുത്തു പറയേണ്ടതാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group