ജോസഫ് പുരോഹിതന്മാർക്ക് മാതൃക ഫ്രാൻസിസ് മാർപാപ്പ

വിശുദ്ധ ജോസഫിൽ നിന്ന് പഠിക്കുവാൻ പുരോഹിതന്മാരോട് ആഹ്വാനം ചെയത് മാർപാപ്പ. സെമിനാരി വിദ്യാർത്ഥികളോടും പുരോഹിതൻമാരോടും കഴിഞ്ഞദിവസം സംസാരിച്ച മാർപാപ്പ വിശുദ്ധ ജോസഫിന്റെ ദൗ ത്യവും പ്രാർത്ഥനയും മാതൃകയാക്കാൻ ആഹ്വാനം നൽകി. ക്രിസ്തുവിന്റെ ശ്രുശൂഷകർ എന്ന നിലയിൽ നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വം ഏറെ ശ്രദ്ധയോടും വിശ്വസ്തതയോടും കൂടെ നിർവഹിക്കുന്നതിന് വിശുദ്ധ ജോസഫിന്റെ മാതൃക അനുകരിക്കാo, ദൈവപദ്ധതിക്ക് വിധേയപ്പെട്ടു കൊണ്ട് മറിയത്തെയും തിരുകുമാരനെയും സംരക്ഷിക്കുവാൻ ജോസഫ് കാട്ടിയ ധീര വിശ്വാസ മാതൃകയെ നമുക്കും ജീവിതത്തിൽ അനുകരിക്കാം പാപ്പ പറഞ്ഞു ഒരു പുരോഹിതനെ ഇടവകയിലേക്ക് നിയോഗിക്കുമ്പോൾ അദ്ദേഹം ദൈവ പദ്ധതിക്ക് വിധേയപ്പെട്ടു കൊണ്ട് ഒരു രക്ഷകർത്താവിനെപ്പോലെ ജോസെഫിന്റെ മാതൃകയെ പിന്തുടരുകയാണ് വേണ്ടത്. ഓരോ പുരോഹിതന്മാരും ഇടവകയുടെ രക്ഷകർത്താവാണ് അതിനാൽ രക്ഷകർതൃ മനോഭാവത്തോടെ ശുശ്രൂഷകൾ ആരംഭിക്കാൻ മാർപാപ്പ സെമിനാരി വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. ശിഷ്യന്മാർ ആത്മാവിനാൽ നയിക്ക പ്പെടുകയും ദൈവസ്നേഹത്താൽ ബന്ധിതരാവുകയും ചെയ്തു. അതിനാൽ കൂടുതൽ ഉത്സാഹത്തോടെ ദൈവ രാജ്യ ശുശ്രൂഷകളിൽ വ്യപരിക്കാനും പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group