ചൂരമല എസ്റ്റേറ്റില്‍ നിന്ന് പിടിച്ച കടുവയെ വയനാട്ടിലെ തന്നെ കാടിനുള്ളില്‍ തുറന്ന് വിടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് മാനന്തവാടി രൂപത

വയനാട്ടിലെ ചൂരമല എസ്റ്റേറ്റില്‍ നിന്ന് പിടിച്ച കടുവയെ വയനാട്ടിലെ തന്നെ കാടിനുള്ളില്‍ തുറന്ന് വിടാനുള്ള അധികൃതരുടെ നീക്കം ആപത്കരമാണെന്ന് മാനന്തവാടി രൂപത.

നാട്ടിലിറങ്ങി ശീലമുള്ള കടുവ ഇനിയും കാടുവിട്ടിറങ്ങാനും മനുഷ്യന്‍റെ ജീവനും ജീവനോപാധികള്‍ക്കും വിനാശം വരുത്താനും സാധ്യത വളരെയേറെയാണെന്നും ഈ സാഹചര്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ബന്ധപ്പെട്ട അധികാരികള്‍ പ്രസ്തുത കടുവയെ ഏതെങ്കിലും മൃഗാശാലയിലേക്കോ കടുവകളുടെ എണ്ണം കുറവുള്ള മറ്റു കടുവാസങ്കേതങ്ങളിലേക്കോ മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ് ഉചിതം എന്നും രൂപത അഭിപ്രായപ്പെട്ടു. കടുവയും കരടിയും കാട്ടുപോത്തുമടക്കം കാട്ടുജീവികള്‍ ദുരിതമയമാക്കുന്ന മനുഷ്യന്‍റെ കഷ്ടതകള്‍ കൂടി അധികാരികള്‍ പരിഗണിക്കണമെന്നും രൂപത ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group