പുല്ലുവിള ഫോറോന ബൈബിൾ കൺവൻഷൻ ഇന്ന് മുതൽ

പുല്ലുവിള ഫോറോന തീരദേശ ബൈബിൾ കൺവൻഷൻ ഇന്ന് മുതൽ ഏപ്രിൽ 1 വരെ പുല്ലുവിള കടൽത്തീരത്ത് നടക്കും.

മൗണ്ട് കാർമൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ ആണ് കൺവൻഷൻ നയിക്കുന്നത്.ചൊവ്വര മുതൽ കൊല്ലങ്കോട് വരെയുള്ള പതിനഞ്ചോളം ഇടവകകൾ ചേർന്നതാണ് പുല്ലുവിള ഫോറോന. ബൈബിൾ കൺവൻഷനിൽ പതിനായിരങ്ങൾ പങ്കെടുക്കുമെന്നു സംഘാടകർ അറിയിച്ചു. കൺവൻഷന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി ഫോറോന വികാരി ഫാ.സിൽവസ്റ്റർ കുരിസ് അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group