ന്യൂ ഡല്‍ഹി: രാജ്യത്തെ മദ്രസ ബോർഡുകള്‍ അടച്ചു പൂട്ടണമെന്ന് ശുപാർശ ചെയ്ത് ദേശീയ ബാലവകാശ കമ്മീഷൻ. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്ത് നല്‍കി.
മദ്രസ ബോർഡുകള്‍ക്കുള്ള സഹായം നിർത്തലാക്കി, പിന്നീട് ഇത് അടച്ച് പൂട്ടണം എന്നാണ് കത്തില്‍ പറയുന്നത്.
കമ്മീഷൻ അദ്ധ്യക്ഷൻ പ്രിയങ്ക് കനൂംഗോ ആണ് കത്ത് നല്‍കിയത്. അടുത്തിടെ ഇസ്ലാമിക മത വിശ്വാസികളായ കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ശുപാർശ നല്‍കികൊണ്ട് കത്ത് അയച്ചത്. മദ്രസകളില്‍ പഠിക്കുന്ന കുട്ടികളെ 2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന് കീഴില്‍ കൊണ്ട് വരണം എന്ന് കത്തില്‍ അദ്ദേഹം ആവശ്യപ്പെടുന്നു.
രാജ്യത്തെ എല്ലാകുട്ടികളെയും സുരക്ഷിതവും, ആരോഗ്യപരവും, കാര്യക്ഷമവുമായ അന്തരീക്ഷത്തിലേക്ക് നയിക്കുക ലക്ഷ്യമിട്ടാണ് പഠനം നടത്തിയത് എന്ന് അദ്ദേഹം പറയുന്നു. രാജ്യത്തിന് വലിയ സംഭാവനകള്‍ നല്‍കുന്നവരായി കുട്ടികളെ വാർത്തെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
മദ്രസകളില്‍ പോകുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്നതായിട്ടാണ് വ്യക്തമാകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് കത്ത് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ടും കത്തിനൊപ്പം നല്‍കിയിട്ടുണ്ട്. പലപ്പോഴും കർത്തവ്യം നിർവ്വഹിക്കാൻ മദ്രസ ബോർഡുകള്‍ക്ക് കഴിയുന്നില്ല.
നിലവില്‍ മദ്രസകളില്‍ പഠിക്കുന്ന 1.25 കോടി കുട്ടികള്‍ക്ക് മദ്രസ ബോർഡുമായി ബന്ധമില്ല. മദ്രസ ബോർഡുകള്‍ക്ക് സർക്കാരുകള്‍ വലിയ സാമ്ബത്തിക സഹായങ്ങള്‍ നല്‍കുന്നുണ്ട്. ഇത് നിർത്തേണ്ടത് അത്യാവശ്യം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m