യുക്രൈൻ- റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും ഫ്രാൻസിസ് മാർപാപ്പയുടെ ട്വിറ്റർ സന്ദേശം.
#Peace #Ukraine എന്നീ ഹാഷ്ടാഗുകളോടുകൂടി ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പാ ഇന്ന് ലോകത്തിൽ അരങ്ങേറുന്ന, വിശിഷ്യ, യുക്രയിനിൽ നടക്കുന്ന മനുഷ്യക്കുരുതിയെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ട് തന്റെ വേദന വെളിപ്പെടുത്തിയത്..“ശവകുടീരങ്ങളെയോർത്ത് നാം വിലപിക്കണം. യുവജനം നമുക്ക് സുപ്രധാനമല്ലേ? ഇന്ന് സംഭവിക്കുന്ന കാര്യങ്ങളിൽ ഞാൻ ദുഃഖിതനാണ്. നമ്മൾ പഠിക്കുന്നില്ല. കർത്താവ് നമ്മോട്, നമ്മളെല്ലാവരോടും, കരുണ കാണിക്കട്ടെ. നാം എല്ലാവരും കുറ്റക്കാരാണ്! #സമാധാനം #യുക്രൈയിൻ.”- പാപ്പാ കുറിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group