വഖഫ് ബോർഡിൻ്റെ അന്യായമായ അവകാശവാദത്തെ തുടർന്ന് തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുന്ന മുനമ്പം കടപ്പുറം പ്രദേശത്തെ ജനങ്ങളുടെ ഭൂമിക്കുമേലുള്ള റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കാനും നീതിലഭ്യമാക്കാനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ സത്വരം ഇടപെടണമെന്ന് കോട്ടപ്പുറം ബിഷപ്പ്സ് ഹൗസിൽ കൂടിയ രൂപത രാഷ്ട്രീയകാര്യ സമിതി യോഗം ആവശ്യപ്പെട്ടു. കടപ്പുറം വേളാങ്കണ്ണി മാതാ ദേവാലയവും വൈദീക മന്ദിരവും സിമിത്തേരിയും കോൺവെന്റും ഉൾപ്പെടെ ഈ പ്രദേശത്തെ 610 ഓളം വരുന്ന കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങൾ തടഞ്ഞു വയ്ക്കപ്പെടുന്നതിൽ യോഗം ആശങ്ക അറിയിച്ചു.
പ്രധാനമായും മത്സ്യബന്ധന മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന നാനാജാതി മതസ്ഥരായ പാവപ്പെട്ട മനുഷ്യർ ഇത്രയും കാലം താമസിച്ചിരുന്ന ഭൂമിയും വീടും നഷ്ടപ്പെട്ടു പോകുമോ എന്ന ഭീതിയിലാണ്. ഈ പ്രദേശത്തെ ജനങ്ങളിൽ നിന്ന് വില സ്വീകരിച്ച് ഫറൂഖ് കോളേജ് രജിസ്റ്റർ ചെയ്ത് നൽകിയ ഭൂമിയിലാണ് മത്സ്യത്തൊഴിലാളികൾ താമസിച്ചു വരുന്നത്. വഖഫ് ബോർഡ് അന്യായമായ രീതിയിലൂടെ ഈ ഭൂമി സ്വന്തമാക്കുവാൻ 2022 ൽ കത്ത് നൽകുന്നതുവരെ ഈ ഭൂമിക്കുള്ള കരമടച്ച് ഈ കുടുംബങ്ങൾ കൈവശം വച്ചു പോന്ന സ്വത്താണിത്.
വഖഫ് ബോർഡിൻ്റെ അന്യായമായ നീക്കങ്ങളുടെ ഫലമായി ഈ പ്രദേശത്ത് താമസിക്കുന്ന പാവപ്പെട്ട ജനങ്ങൾക്ക് ജീവിത ആവശ്യങ്ങൾക്ക് ഭൂമി ഈട് വെച്ച് പണം കണ്ടെത്താൻ സാധിക്കാത്ത സ്ഥിതിയാണ്. കുട്ടികളുടെ പഠനം, വിവാഹം, ഭവന നിർമ്മാണം മുതലായ അടിസ്ഥാന ആവശ്യങ്ങൾ വഴിമുട്ടി നിൽക്കുകയാണ്. കുടിയിറക്കൽ ഭീഷണിയുടെ മീതെ ജീവിക്കുന്ന ഈ പാവങ്ങളുടെ മാനസിക സംഘർഷങ്ങൾക്കും ജീവിത പ്രതിസന്ധികൾക്കും ശാശ്വത പരിഹാരം കാണാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണം.ജനപ്രതിനിധികളും സർക്കാർ സംവിധാനങ്ങളും ഈ പ്രദേശത്തെ പാവപ്പെട്ട ജനങ്ങൾക്ക് നീതി ലഭ്യമാക്കുവാൻ ശക്തമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group