ഒരു പതിറ്റാണ്ടിനു ശേഷം റബര്‍ വില ഇരട്ട സെഞ്ചുറിയിലേക്ക്, വിപണിയിലെ ഉയര്‍ച്ച കണ്ടിരിക്കാന്‍ മാത്രം വിധിക്കപ്പെട്ട് കര്‍ഷകരും.
നിലവിലെ സ്‌ഥിതി തുടര്‍ന്നാല്‍ ആഴ്‌ചയവസാനം വില 200 കടക്കുമെന്നാണു സൂചന. 2012ലാണ് ഏറ്റവും ഒടുവില്‍ വില 200നു മുകളിലെത്തിയിരുന്നത്. തുടര്‍ന്ന് ഇൗ വര്‍ഷം ഉള്‍പ്പെടെ പലതവണ വില 190 കടന്നിരുന്നു. ശനിയാഴ്‌ച റബര്‍ ബോര്‍ഡ് വില 192 രൂപയായിരുന്നുവെങ്കിലും 194 രൂപയ്‌ക്കു വരെ കോട്ടയത്തു നടന്നിരുന്നു.
ബാങ്കോക്ക് വില 208 രൂപയാണ്. ഇൗ ദിവസങ്ങളില്‍ മഴ തുടര്‍ന്നാല്‍ വിലയും ഉയരുമെന്നാണു വിപണി സൂചന. ആഭ്യന്തര വിലയും, രാജ്യാന്തര വിലയും അനുദിനം വര്‍ധിച്ചു വരികയാണെങ്കിലും ഭൂരിഭാഗം കര്‍ഷകരും തുടങ്ങുവാന്‍ നിര്‍വാഹമില്ലാതെ കുഴയുകയാണ്. ജൂണ്‍ -ജൂലൈ മാസങ്ങളില്‍ ടാപ്പിങ് നടത്തണമെങ്കില്‍ റെയിന്‍ ഗാര്‍ഡിങ് അനിവാര്യമാണ്. മഴ തോരാടെ നില്‍ക്കുന്നതിനാല്‍ റെയിന്‍ ഗാര്‍ഡിങ്ങ് സാധ്യമാകുന്നില്ല. ഒരു ഹെക്‌ടര്‍ റബര്‍ ടാപ്പിങ് ആരംഭിക്കണമെങ്കില്‍, വളപ്രയോഗം കള നശീകരണം, റെയിന്‍ ഗാര്‍ഡിങ് തുടങ്ങിയവയ്‌ക്കായി കുറഞ്ഞത് 40,000-45,000 രൂപ ചെലവാകും.
റബര്‍ ബോര്‍ഡ് റെയിന്‍ ഗാര്‍ഡിങിന് ഹെക്‌ടറിനു 4,000രൂപ യുടെ സഹായം ബജറ്റിലൂടെ വാഗ്‌ദാനം ചെയ്‌തിരുന്നുവെങ്കിലുംനടത്തിപ്പ് എങ്ങനെ എന്ന് വ്യക്‌തത വരുത്തിയുള്ള അറിയിപ്പ് നാളിതുവരെ നല്‍കിയിട്ടില്ല. കഴിഞ്ഞ കാലങ്ങളില്‍ ഇതിന്റെ നടത്തിപ്പ് റബര്‍ ഉത്‌പാദക സംഘങ്ങള്‍ വഴിയായിരുന്നു.
റബര്‍ ഉത്‌പാദക സംഘങ്ങള്‍ കര്‍ഷകര്‍ക്കുള്ള റെയിന്‍ ഗാര്‍ഡിങ് വസ്‌തുക്കള്‍ വാങ്ങി കര്‍ഷകര്‍ക്കു മുന്‍കൂറായി നല്‍കുകയും റബര്‍ ബോര്‍ഡ് ഇൗ തുക ഉത്‌പാദക സംഘങ്ങള്‍ക്ക് അനുവദിച്ചു നല്‍കുകയുമായിരുന്നു. എന്നാല്‍, ഇൗ വര്‍ഷം ഇൗ സ്‌കീം കര്‍ഷകര്‍ക്ക് അവര്‍ നല്‍കുന്ന ബില്ലിന്റെ അടിസ്‌ഥാനത്തില്‍ നല്‍കുന്നതിനാണ് ആലോചന. കഴിഞ്ഞ വര്‍ഷം റബര്‍ ബോര്‍ഡ് നിര്‍ദേശ പ്രകാരം ഉത്‌പാദക സംഘങ്ങള്‍ വഴി ഇൗ പദ്ധതി നടപ്പാക്കിയപ്പോള്‍ തുക മുഴുവന്‍ നല്‍കാതെ ബോര്‍ഡ് സംഘങ്ങളെ വെട്ടിലാക്കിയിരുന്നു. ഏകദേശം 5.6കോടി രൂപ ഇനിയും ബോര്‍ഡ് നല്‍കാനുള്ളതിനാല്‍ സംഘങ്ങള്‍ പദ്ധതി ഏറ്റുനടത്താന്‍ ഭയപ്പെടുകയുമാണെന്നു റബര്‍ ഉല്‍പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്‌മ എന്‍.സി.ആര്‍.പി.എസ്. ജനറല്‍ സെക്രട്ടറി ബാബു ജോസഫ് പറഞ്ഞു. സ്വന്തം നിലയ്‌ക്കു റെയിന്‍ഗാര്‍ഡിങ്ങിനും കളനശീകരണത്തിനും ത്രാണിയുള്ള കര്‍ഷകര്‍ കുറവാണെന്നിരിക്കേ ഇക്കാര്യത്തില്‍ റബര്‍ ബോര്‍ഡ് ഉത്തരവാദിത്വ പരമായ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷക ആവശ്യം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m