ജീവൻ രക്ഷിക്കാൻ തെരുവിലേക്കിറങ്ങി വിശ്വാസി സമൂഹo

പുതിയതായി അർജന്റീനയിൽ പാസാക്കിയ ഗർഭഛിദ്ര നിയമത്തിനെതിരെ പ്രതിഷേധവുമായി ക്രൈസ്തവ വിശ്വാസികൾ തെരുവുകളിലേക്ക് ഇറങ്ങി.
ഗർഭശ്ചിദ്രത്തിന് നിയമസാധുത നൽകി രാജ്യത്ത് മരണസംസ്‌ക്കാരം വളർത്തുന്നവർക്ക് എതിരായ പ്രതിഷേധമായമാർച്ച് ഫോർ ലൈഫ്’. റാലിയിൽ നിരവധി പേരാണ് പങ്കെടുത്തത്. ‘ മഹാമാരിയുടെ ഭീതിയിൽ കഴിയുമ്പോൾ ഗർഭച്ഛിദ്രത്തിന് നിയമ സാധ്യത നൽകിയ നടപടി അതിനേക്കാൾ ഭീകരമാണെന്ന് പ്രക്ഷോഭകർ ചൂണ്ടിക്കാട്ടി.ജീവന്റെ വില സംരക്ഷിക്കേണ്ട തിരിച്ചറിവോടെ, വിശ്വാസി സമൂഹം നിരത്തിലിറങ്ങിയപ്പോൾ പ്രധാനപ്പെട്ട പല തെരുവുകളും ജനസാഗരമായി മാറി. ‘ഗർഭച്ഛിദ്രം വംശഹത്യതന്നെ, പുതിയ നിയമം റദ്ദാക്കണം’ എന്നതായായിരുന്നു മാർച്ച് ഫോർ ലൈഫിൽ മുഴങ്ങിക്കേട്ട പ്രധാന മുദ്രാവാക്യം..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group